പൂക്കോട്ടൂരിൽ ശുചിത്വ ഹർത്താൽ ആചരിച്ചു

മലപ്പുറം: സമഗ്ര മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായി പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിൽ തിങ്കളാഴ്ച ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു. വ്യാപാരികളുടെ നേതൃത്വത്തിലാണ് സ്ഥാപനങ്ങളും അങ്ങാടികളും ശുചീകരിച്ചതെന്ന് പ്രസിഡൻറ് വി.പി. സുമയ്യ അറിയിച്ചു. സംസ്ഥാന സര്‍ക്കാറി​െൻറ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് 'ക്ലീന്‍ പൂക്കോട്ടൂര്‍' പേരിൽ മാലിന്യ നിര്‍മാർജന പദ്ധതി നടപ്പാക്കുന്നത്. ജനുവരി 29ന് ആരംഭിച്ച ഒന്നാംഘട്ടം ഫെബ്രുവരി 19വരെ തുടരും. എല്ലാ വാര്‍ഡുകളിലും പ്രത്യേക ഗ്രാമസഭയും അയല്‍ക്കൂട്ട യോഗവും ചേർന്നു. വ്യാപാരികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവരുടെ യോഗവും നടന്നു. ഗൃഹസന്ദര്‍ശനം, സ്‌കൂള്‍ അസംബ്ലി, കൂട്ടയോട്ടം പൊതുജലാശയങ്ങളും തോടുകളും വൃത്തിയാക്കൽ തുടങ്ങിയവ സംഘടിപ്പിച്ചു. 19ന് മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനമുണ്ടാവും. എക്കോഗ്രീന്‍ കോട്ടക്കല്‍ എന്ന സംഘടനയാണ് മാലിന്യം നീക്കംചെയ്യുക. വാര്‍ത്തസമ്മേളനത്തില്‍ വൈസ് പ്രസിഡൻറ് കെ. മന്‍സൂര്‍, ഇ. സക്കീന, എം. മുസ്തഫ, എം. അബ്ദുല്‍ മജീദ് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.