ഇവർക്ക്​ മുന്നിൽ പ്രായവും വഴിമാറും

അരീക്കോട്: പ്രായത്തി​െൻറ അവശതകളെ ഒരുദിവസത്തേക്ക് മാറ്റിനിർത്തി തളരാത്ത മനസ്സുമായി, പാട്ടുംചിരിയും കളിയുമായി ഒന്നിച്ച് ബിരിയാണി കഴിച്ചും അവർ ഒത്തുചേർന്നു. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി വയോജനങ്ങൾതന്നെ രൂപവത്കരിച്ച സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽെഫയർ അസോസിയേഷൻ തെക്കുംമുറി ശാഖ സംഘടിപ്പിച്ച ഏകദിന ക്യാമ്പിലാണ് ഗതകാല സ്മരണകൾ അയവിറക്കിയും വരാൻപോവുന്ന കാലത്തി​െൻറ ആശങ്കകൾ പങ്കുവെച്ചും നാട്ടിലെ മുഴുവൻ മുതിർന്നവരായ പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തത്. തുടർച്ചയായി നിരവധി പരിപാടികൾ വയോജനക്ഷേമത്തിനായി സംഘടിപ്പിക്കുന്ന സീനിയർ സിറ്റിസൺസ് ഫ്രൻഡ്സ് വെൽെഫയർ അസോസിയേഷൻ ആദ്യമായാണ് ഇത്തരത്തിൽ ഒരുക്യാമ്പ് നടത്തുന്നത്. വയസ്സാകുന്നതോടു കൂടി ഒറ്റപ്പെടലി​െൻറ വേദന അനുഭവിക്കുന്നവരെ മാനസികോല്ലാസത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് സംഘടനയുടെ ഉദ്ദേശ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. തെക്കുംമുറി അൽഹുദ ഓഡിറ്റോറിയത്തിൽ നടന്ന ഒത്തുചേരലിൽ ഖാദർ കെ. തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. കെ. അബ്ദുൽ ഖയ്യൂം സുല്ലമി, വി. ഇസ്മയിൽ, പി.ടി. മുഹമ്മദലി, എ. ചെള്ളി, കെ. കുട്ടിക്കണ്ടൻ, റസാഖ് കാരണത്ത്, എ.പി. മൊയ്തീൻ കുട്ടി, ഇ. മുഹമ്മദലി എന്നിവർ സംസാരിച്ചു. വ്യത്യസ്ത വിഷയങ്ങളിൽ ഡോ. പി.കെ. ലുഖ്മാൻ, ഡോ. കെ. മുഹമ്മദ് ഇസ്മായിൽ, കെ. സുലൈമാൻ മാസ്റ്റർ എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.