മലപ്പുറത്ത്​ എക്​സൈസ്​ ടവർ വരുന്നു; ഒാഫിസുകൾ ഒരു കുടക്കീഴിലാവും

മലപ്പുറം: എക്സൈസ് വകുപ്പിന് ജില്ല ആസ്ഥാനത്ത് ഒാഫിസ് സമുച്ചയം ഒരുങ്ങുന്നു. എക്സൈസ് ടവർ എന്ന പേരിലാണ് സിവിൽ സ്റ്റേഷനോട് ചേർന്ന് സമുച്ചയം നിർമിക്കുന്നത്. പുതിയ സംസ്ഥാന ബജറ്റിൽ മലപ്പുറത്ത് ടവർ സ്ഥാപിക്കാൻ സാമ്പത്തിക സഹായം അനുവദിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിന് പിറകിലായി റവന്യു വകുപ്പി​െൻറ 25 സ​െൻറ് സ്ഥലം ടവറിനായി കണ്ടെത്തി. ഭൂമി എക്സൈസ് വകുപ്പിന് കൈമാറാൻ ജില്ല കലക്ടർ ശിപാർശ ചെയ്തതായി എക്സൈസ് ഡെപ്യൂട്ടി കമീഷണർ അനിൽകുമാർ പറഞ്ഞു. സർക്കാർ അംഗീകാരം ലഭിക്കുന്ന മുറക്ക് തുടർനടപടി സ്വീകരിക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ടവറിന് ഫണ്ട് അനുവദിക്കുക. ഇത് വരുന്നതോടെ എക്സൈസ് ഡെപ്യൂട്ടി കമീഷണർ, അസി. കമീഷണർ എന്നിവരുടെ ഒാഫിസ്, എക്സൈസ് സ്പെഷൽ സ്ക്വാഡ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ, എക്സൈസ് റേഞ്ച് ഒാഫിസ്, ജില്ല വിമുക്തി കേന്ദ്രം എന്നിവയും ഒരു കുടക്കീഴിലാക്കും. പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾക്ക് എക്സൈസ് വകുപ്പിനെ സമീപിക്കൽ എളുപ്പമാവും. ജില്ല വിമുക്തി കേന്ദ്രം നിലവിൽ ഡെപ്യൂട്ടി കമീഷണറുടെ ഒാഫിസിനോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. ടവർ സ്ഥാപിക്കുന്നതോടെ വിമുക്തി കേന്ദ്രത്തിന് പ്രത്യേകം ഒാഫിസുണ്ടാവും. ജില്ല എക്സൈസിന് വയർലെസും കൂടുതൽ വാഹനങ്ങളും നൽകുമെന്നും കൂടുതൽ വനിതകളെ നിയമിക്കുമെന്നും പ്രഖ്യാപനമുണ്ട്. നിലവിൽ 30 വനിതകൾ സേനയുടെ ഭാഗമാണ്. കൂടുതൽ വനിതകളെ എക്സൈസ് റേഞ്ചുകളിൽ നിയമിക്കാനും പദ്ധതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.