അട്ടപ്പാടിയിലേക്ക്​ നിർമാണസാമഗ്രികൾ: തമിഴ്നാട് അനുമതി നൽകി

അഗളി: പ്രളയത്തി‍​െൻറ പശ്ചാത്തലത്തിൽ അട്ടപ്പാടിക്ക് അനുകൂല തീരുമാനവുമായി തമിഴ്നാട്. റോഡ് അപകടാവസ്ഥയിലായതിനെതുടർന്ന് അട്ടപ്പാടി ചുരം റോഡ് വഴി ചരക്കുനീക്കം നടക്കാത്ത സാഹചര്യത്തിൽ നിർമാണമേഖലക്കാവശ്യമായ കല്ല്, മെറ്റൽ, സിമൻറ്, എം. സാൻറ് ഇഷ്ടിക തുടങ്ങിയവ തമിഴ്നാട്ടിൽനിന്ന് അട്ടപ്പാടിയിലേക്ക് കൊണ്ടുവരാനാണ് പ്രത്യേക അനുമതി നൽകിയത്. രണ്ടുവർഷമായി ഇതിനുള്ള അനുമതിക്കായി സംസ്ഥാന സർക്കാർ ശ്രമിച്ചുവരുകയായിരുന്നു. തമിഴ്നാട് വനം വകുപ്പ് ചെക്ക്പോസ്റ്റുകളിൽ നിർമാണ സാമഗ്രികൾ കയറ്റിയ വാഹനങ്ങൾ തടഞ്ഞിരുന്നു. ഇൗ നിരോധനം നീക്കിയതായി തമിഴ്നാട് പെരിയ നായ്ക്കം പാളയം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.