വിദൂര വിദ്യാഭ്യാസ ഫീസ്​ വര്‍ധന: പാരലല്‍ കോളജ് അസോ. പ്രക്ഷോഭത്തിലേക്ക്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ ബിരുദ രജിസ്ട്രേഷന്‍ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ദുരിതാശ്വാസ ക്യാമ്പുകളില്‍ വരെ വിദ്യാര്‍ഥികള്‍ കഴിയുന്ന സാഹചര്യത്തില്‍ ഫീസിളവ് നൽകി ഗഡുക്കളായി നല്‍കാന്‍ അവസരമൊരുക്കണമെന്നതടക്കമുള്ള ആവശ്യമുന്നയിച്ചാണ് സമരം. പഠനക്കുറിപ്പും പഠനക്ലാസും ഒഴിവാക്കണം. ഒന്നാംവര്‍ഷ ബിരുദ രജിസ്ട്രേഷന്‍ ഫീസ് പ്രൈവറ്റ് രജിസ്ട്രേഷനെ അപേക്ഷിച്ച് നാല് മുതല്‍ ആറ് വരെ മടങ്ങ് വര്‍ധിപ്പിച്ച ു. പരീക്ഷഫീസിന് പുറമെ മൂന്ന് വര്‍ഷത്തേക്ക് ബി.എ കോഴ്സുകള്‍ക്ക് 5690 രൂപയും ബി.കോമിന് 6290 രൂപയും ബി.ബി.എക്ക് 10,870 രൂപയും ഈടാക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുമെന്നും സെപ്റ്റംബര്‍ നാല് മുതല്‍ ഉപവാസ സമരത്തിനൊരുങ്ങുകയാണെന്നും സംസ്ഥാന പ്രസിഡൻറ് എ. പ്രഭാകരന്‍, പി.പി. മൊയ്തീന്‍കുട്ടി എന്നിവര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.