അൻസാറി​െന കുടുക്കിയതും ഫേസ്​ബുക്കിലൂടെ

പെരിന്തൽമണ്ണ: വാട്സ്ആപ്, ഫേസ്ബുക് തുടങ്ങിയവയിലൂടെ ഇരകളെ വലയിലാക്കുന്ന കാസർകോട് മൂളിയാർ സുൽത്താൻ മൻസിലിൽ മുഹമ്മദ് അൻസാറിനെ പൊലീസ് കുടുക്കിയതും നവമാധ്യമങ്ങൾ വഴിയുള്ള ചാറ്റിങ്ങിലൂടെ. സിനിമയിൽ ജോലി ആവശ്യമുണ്ടെന്ന വ്യാജേന മൈസൂരുവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മൈസൂരു സബ് അർബൻ ബസ്സ്റ്റാൻഡിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്തു. ഇൗസമയം, കേരളത്തിലെ ഒരു സീരിയൽ താരവും സബ് അർബൻ ബസ്സ്റ്റാൻഡിൽ പ്രതിക്കൊപ്പമുണ്ടായിരുന്നു. സിനിമയിൽ അവസരം ലഭിക്കാൻ രണ്ടുലക്ഷം രൂപ നൽകാനാണ് താരം മൈസൂരുവിൽ എത്തിയത്. പല പ്രമുഖ നടന്മാർക്കും ഒപ്പം നിൽക്കുന്ന ഫോേട്ടാകൾ അഭിനയിക്കാൻ താൽപര്യമുള്ളവർക്ക് ഇയാൾ കാണിച്ചുകൊടുത്തിരുന്നു. ലൊക്കേഷനുകളിൽ ഇടക്കിടെ സന്ദർശിച്ച് നടന്മാരുടേയും സംവിധായകരുടേയും കൂെടനിന്ന് സെൽഫി എടുക്കുന്നതും പതിവായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തേതാടെ സീരിയൽ താരത്തിന് പണം നഷ്ടപ്പെട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആളെ മയക്കുന്ന ബഹുഭാഷ വിദഗ്ധൻ പെരിന്തൽമണ്ണ: സ്ത്രീപീഡനം, പണം തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഹമ്മദ് അൻസാർ വാക്ചാതുരിയിൽ ആളെ വീഴ്ത്തുന്ന ബഹുഭാഷ വിദഗ്ധനാണെന്ന് അന്വേഷണ സംഘം. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. ഇരകൾക്ക് ഒരു സംശയത്തിനും ഇടം നൽകാത്ത രീതിയിലാണ് പെരുമാറ്റം. പരിചയപ്പെടുന്നവരുടെ വീടുകളിൽ പോയി വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ്. ഇരകളുടെ കൂടെ താമസിച്ച് വിമാന ടിക്കറ്റ്, പാസ്പോർട്ട് തുടങ്ങിയവ കാണിച്ച് വിശ്വാസം വരുത്തിയശേഷം ഇരകളറിയാതെ വിമാന ടിക്കറ്റ് കാൻസൽ ചെയ്ത് ആ പണവും ൈകവശമാക്കും. ആഡംബര ഹോട്ടലുകളിൽ ഇരകളെക്കൊണ്ടുതന്നെ മുറിയെടുപ്പിക്കുന്നതാണ് മറ്റൊരു രീതി. പെരിന്തൽമണ്ണ എസ്.െഎ ആൻറണി, അഡീഷനൽ എസ്.െഎ സുൈബർ, സതീശൻ, ശശികുമാർ, പ്രദീപ്, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, രാമകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.