മേലാറ്റൂർ: വിങ്ങുന്ന മനസ്സുമായി തടിച്ചുകൂടിയവരെയെല്ലാം കണ്ണീരണിയിച്ച് ഒടുവിൽ അന്ത്യയാത്ര. പിതൃസഹോദരൻ പുഴയിലെറിഞ്ഞ് കൊന്ന എടയാറ്റൂരിലെ മുഹമ്മദ് ഷഹീെൻറ (ഒമ്പത്) മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ എടയാറ്റൂർ വെമ്മുള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. വ്യാഴാഴ്ച രാവിലെയാണ് മേലാറ്റൂർ എസ്.ഐ പി.കെ. അജിത് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തുടർന്ന് വൈകീട്ട് അേഞ്ചാടെ മൃതദേഹം കുടുംബം വാടകക്ക് താമസിക്കുന്ന എടയാറ്റൂർ ഒ.വി അപ്പാർട്മെൻറിലെത്തിച്ചു. ദിവസങ്ങളോളം വെള്ളത്തിൽ കിടന്നതിനാൽ പല ഭാഗങ്ങളും അഴുകിയിരുന്നു. ബുധനാഴ്ച വൈകീട്ട് ആറരയോടെ കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമണ്ണ നെച്ചിക്കുറ്റി കടവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിലുണ്ടായിരുന്ന സ്കൂൾ യൂനിഫോം പാൻറ്സ്, ചെരിപ്പ് എന്നിവയാണ് തിരിച്ചറിയാൻ സഹായിച്ചത്. മൃതദേഹത്തിൽനിന്ന് കാണാതായ ഭാഗങ്ങൾക്കായി വ്യാഴാഴ്ചയും നെച്ചിക്കുറ്റി കടവിൽ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വെള്ളിയാഴ്ചയും തിരച്ചിൽ തുടരും. ആഗസ്റ്റ് 13ന് രാവിലെയാണ് കുട്ടിയുടെ പിതാവ് സലീമിൽനിന്ന് പണം നേടിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ ഇദ്ദേഹത്തിെൻറ സഹോദരൻ ആനക്കയം മങ്കരത്തൊടി മുഹമ്മദ് (44) ഷഹീനെ ബൈക്കിൽ തട്ടിക്കൊണ്ടുപോയത്. പൊലീസിെൻറ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ വ്യാഴാഴ്ച ഇയാൾ പിടിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.