വിരണ്ടോടിയ പോത്ത് ഭീതി പരത്തി

അലനല്ലൂർ: വെട്ടത്തൂർ കുറ്റിപ്പുള്ളി ഭാഗത്ത് . ഞായറാഴ്ച രാവിലെയാണ് പോത്ത് ഭീതി പരത്തി നാടാകെ ഓടിയത്. പോത്ത് വെട്ടത്തൂരിൽനിന്ന് കാര പാലക്കാഴി പൂക്കാടംച്ചേരി വഴി നാലുകണ്ടം വരെ എത്തി. ഇതിനിടെ പാലക്കാഴിയിലെ പുഴക്കൽ മണികണ്ഠ​െൻറ മകൻ സഞ്ജയ് കൃഷ്ണക്ക് പോത്തി​െൻറ ആക്രമണത്തിൽ പരിക്കേറ്റു. പുളിക്കൽ ഭാഗത്ത് പശുവിനെയും ആക്രമിച്ചു. നാലുകണ്ടത്തെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ നിലയുറപ്പിച്ച പോത്തിനെ പിടികൂടാനായി നാട്ടുകാരും പൊലീസുമെത്തി. 11 മണിയോടെ പിടികൂടുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങി പോത്ത് ചത്തു. ഫോട്ടോ: വിരണ്ടോടിയ പോത്തിനെ നാലുകണ്ടത്ത് തളച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.