ന്യൂ ബസാറിൽ കടകളിൽ മോഷണം

ഒറ്റപ്പാലം: നഗരത്തിലെ സഹകരണ സൊസൈറ്റി ഉൾെപ്പടെയുള്ള ആറ് കടകളിൽ മോഷണശ്രമം. ഒറ്റപ്പാലം ന്യൂബസാറിൽ പ്രവർത്തിക്കുന്ന എണ്ണ വിൽപന കേന്ദ്രത്തിൽനിന്ന് 2000 രൂപ കവർന്നു. മൾട്ടി പർപ്പസ് കോഓപറേറ്റിവ് സൊസൈറ്റിയുടെയും മറ്റ് നാല് വ്യാപാര സ്ഥാപനങ്ങളുടെയും പൂട്ടുകൾ തകർത്തിട്ടുണ്ടെങ്കിലും ഒന്നും നഷ്ടമായില്ലെന്നാണ് പ്രാഥമിക നിഗമനം. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. സി.സി.ടി.വി കാമറയിൽ കണ്ടെത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. പുലർച്ചയാണ് മോഷണമെന്ന് കരുതുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.