പാലക്കാട്: സുൽത്താൻപേട്ട ജങ്ഷനിലേയും ജില്ല ആശുപത്രി റോഡിലേയും ഗതാഗതക്കുരുക്കൊഴിവാക്കാൻ വ്യാഴാഴ്ച മുതൽ കോർട്ട് റോഡിലേക്ക് നേരിട്ട് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. ഓണം കഴിയുന്നത് വരെയായിരിക്കും നിയന്ത്രണമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. ഹെഡ്പോസ്റ്റോഫിസ് താരേക്കാട് വഴി വരുന്ന വാഹനങ്ങൾ സുൽത്താൻ പേട്ടയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സ്റ്റേഡിയം റോഡ് വഴി പോകണം. ഓണം-ബലിപെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ജില്ല ആസ്ഥാനത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നടപടിയെന്ന് ട്രാഫിക്ക് പൊലീസ് അറിയിച്ചു. ഹെഡ്പോസ്റ്റ് ഓഫിസ്-സുൽത്താൻപേട്ട-സ്റ്റേഡിയം റോഡിൽ സിഗ്നൽ ഉണ്ടായിരിക്കില്ല. വാഹനങ്ങൾക്ക് തുടർച്ചയായി കടന്നുപോകാം. ഇത് മൂലം സുൽത്താൻപേട്ടയിലേയും കോർട്ട് റോഡിലേയും തിരക്ക് ഒഴിവാക്കാനാകുമെന്നാണ് പൊലീസിെൻറ നിഗമനം. മുമ്പ് ഇപ്രകാരം പരിഷ്കരണം നടപ്പാക്കിയിരുന്നെങ്കിലും വ്യാപാരികളുടെ ഭാഗത്ത് നിന്ന് എതിർപ്പ് ഉയർന്നതോടെ ഗതാഗത ഉപദേശക സമിതിയുടെ നിർദേശാനുസരണം ഗതാഗതം പഴയ പടിയാക്കുകായിരുന്നു. കാലവർഷക്കെടുതിയിൽ പരിക്കേറ്റവരുമായി ജില്ല ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസുകൾ പോലും കോർട്ട് റോഡിലെ ഗതാഗതക്കുരുക്കിൽ പെടാറുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരവുമായി ട്രാഫിക്ക് പൊലീസ് രംഗത്ത് വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.