ഷൊർണൂർ: വല്ലപ്പുഴ-വാണിയംകുളം റോഡിലൂടെ യാത്ര ദുരിതപൂർണമായി. റോഡ് തകർന്നതും സംരക്ഷണ ഭിത്തികളില്ലാത്തതുമാണ് പ്രശ്നം ഗുരുതരമാക്കിയത്. ഈ റോഡിൽ വേമ്പലത്ത് പാടം കോട്ടക്ക് സമീപത്തെ റോഡിന് സമാന്തരമായ കുളം തകർച്ച ഭീഷണിയിലാണ്. നല്ല താഴ്ചയിലുള്ള കുളത്തിന് മുകളിൽ പുൽക്കാട് പിടിച്ച നിലയിലാണ്. നാട്ടുകാർ കെട്ടിയ നാട മാത്രമാണുള്ളത്. ഈ റോഡിൽ നിരവധി ഭാഗത്ത് ഇരുവശവും താഴ്ന്ന നിലയിലാണ്. ചിലയിടത്ത് മാത്രമാണ് സംരക്ഷണഭിത്തിയുള്ളത്. വർഷങ്ങൾക്ക് മുമ്പ് ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പ്രതിദിനം അനേകം ബസുകളടക്കമുള്ള വാഹനങ്ങളാണ് ഇതിലൂടെ പോകുന്നത്. ഇരുചക്ര വാഹനക്കാരും കാൽനടക്കാരും കുഴികളിൽ വീഴുന്നത് പതിവാണ്. പടം ഒന്ന്: വല്ലപ്പുഴ-വാണിയംകുളം റോഡിൽ വേമ്പലത്ത്പാടത്തെ കുളം തിരിച്ചറിയാൻ നാട കെട്ടിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.