ശ്രീകൃഷ്ണപുരം: ബ്ലോക്കിൽ 19 റോഡുകളുടെ പ്രവൃത്തികൾക്ക് 1.12 കോടി രൂപ അനുവദിച്ചു. ആറ് ഗ്രാമപഞ്ചായത്തുകളിലെ 19 റോഡുകളുടെ ടാറിങ്, കോൺക്രീറ്റ് പ്രവൃത്തി എന്നിവക്കാണ് അനുവദിച്ചത്. ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തി നടപ്പാക്കുന്ന പദ്ധതികളുടെ ടെൻഡർ നടപടി പൂർത്തിയായതായി പ്രസിഡൻറ് പി. അരവിന്ദാക്ഷൻ പറഞ്ഞു. 11 ജനറൽ വിഭാഗത്തിലും ബാക്കി എട്ടെണ്ണം പട്ടികജാതി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയത്. കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ ചാഴിയോട് തൂക്കുപാലം റോഡ് (ആറുലക്ഷം), കോട്ടേക്കാവ്-തോട്ടര റോഡ് (ആറുലക്ഷം), തുമ്പക്കണ്ണി-തോണിക്കുഴി റോഡ് (12 ലക്ഷം), ഊത്താല-കോളണി റോഡ് (അഞ്ചുലക്ഷം), കാരാകുർശ്ശി ഗ്രാമപഞ്ചായത്തിലെ മുണ്ടമ്പോക്ക്-കോറപ്പള്ള റോഡ് (ആറുലക്ഷം), വെളുങ്ങോട് കോളനി റോഡ് (അഞ്ചുലക്ഷം), വേർക്കാട് കോളനി റോഡ് (അഞ്ചുലക്ഷം), കടമ്പഴി പുറം ഗ്രാമപഞ്ചായത്തിലെ പുലാപ്പറ്റ ഖാദി-കോട്ടയിൽ റോഡ് (ആറുലക്ഷം), ആമക്കാട്-പാലത്തറ കനാൽ റോഡ് (6.65 ലക്ഷം), തിരുവമ്പലം-പട്ടത്തോട് റോഡ് (5.1 ലക്ഷം), ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ ഷെഡുംകുന്ന്-പാറക്കടവ് റോഡ് (ആറുലക്ഷം), മണ്ണമ്പറ്റ-മേലെ പുരക്കിൽ കോളനി റോഡ് (അഞ്ചുലക്ഷം), ആട്ടുതലപുര കോളനി റോഡ് (അഞ്ചുലക്ഷം), പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ കാട്ടുകുളം-സ്രാമ്പിക്കൽപടി റോഡ് (ആറുലക്ഷം), മുന്നൂർക്കോട്-കോവിലിങ്ങൽ പടി -കുളങ്കരപടിറോഡ് (ആറുലക്ഷം), മുന്നൂർക്കോട്-കൈപഞ്ചേരി കോളനി റോഡ് (അഞ്ചുലക്ഷം), കാഞ്ഞിരക്കാട് കോളനി റോഡ് (അഞ്ചുലക്ഷം), വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ പുളിയക്കാട്ടുതൊടി കോളനി റോഡ് (അഞ്ചുലക്ഷം), കല്ലുമ്പുറം-18ാംപടി-ചമ്മോത്ത് റോഡ് (ആറുലക്ഷം) എന്നിവയുടെ നിർമാണത്തിന് അംഗീകാരം നേടിയത്. അപേക്ഷ ക്ഷണിച്ചു ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘാടിസ്ഥാനത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വനിത ഗ്രൂപ്പുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഗ്രേഡിങ് കഴിഞ്ഞ അയൽക്കൂട്ടങ്ങളിൽനിന്ന് അഞ്ചുപേരടങ്ങുന്ന സംഘത്തിന് അപേക്ഷിക്കാം. കാറ്ററിങ്, ബേക്കറി, ഡ്രൈ ക്ലീനിങ്, പേപ്പർ കപ്പ് മേഖലകളിൽ ഓരോ യൂനിറ്റുവീതം തുടങ്ങുന്നതിന് ഒരുലക്ഷം രൂപ വീതവും മുട്ടക്കോഴി വളർത്തലിന് 26 യൂനിറ്റുകൾക്ക് 30,000 രൂപ വീതവുമാണ് സബ്സിഡി നൽകുന്നത്. താൽപര്യമുള്ളവർ ഡിവിഷൻ അംഗങ്ങൾ മുഖേന ആഗസ്റ്റ് 20നകം രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.