ആനക്കര: കുമരനെല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരയിലെ മാലിന്യം റോഡിലേക്ക് ഒഴുക്കുന്നതായി പരാതി. കുട്ടികൾ കൈകഴുകുന്നത് ഉൾെപ്പടെ മാലിന്യം കലർന്ന ജലം പ്രധാനപാതയിലെ ഓടയിലേക്കാണ് ഒഴുക്കുന്നത്. ഒാട മണ്ണടിഞ്ഞതിനാൽ വെള്ളം കെട്ടിനിന്ന് ദുർഗന്ധം വമിക്കുന്നതായി പരിസരവാസികൾ പറയുന്നു. മഴപെയ്യുന്നതോടെ മലിനജലം റോഡിലേക്ക് ഒഴുകി അങ്ങാടിയിലും എത്തുന്നു. പ്രധാനപാതയുടെ ഇരുവശങ്ങളിലെ വീടുകളിൽനിന്നും മറ്റും ഓടകളിലേക്കാണ് അഴുക്കുവെള്ളം ഒഴുക്കുന്നത്. ചിത്രം- (മലിനം) വിദ്യാലയത്തിൽനിന്ന് റോഡിൽ ഒഴുക്കിയ മലിനജലം ചിത്രം- (വെള്ളം) വെള്ളക്കെട്ടിലായ ചാഞ്ചേരി പറമ്പ് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.