മലയോര മേഖലയിൽ കനത്ത മഴ: പ്രളയക്കെടുതി ഒഴിയുന്നില്ല; കൃഷിനാശ ഭീതിയിൽ

കല്ലടിക്കോട്: മലയോര മേഖലയിൽ കനത്ത മഴ തുടരുന്നതിനാൽ തുപ്പനാട് പുഴയുടെ തീരങ്ങളിലുള്ളവരുടെ ആശങ്ക തീരുന്നില്ല. മിക്കയിടങ്ങളിലും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. മണ്ണാത്തിപ്പാറക്കും സത്രം കാവിനും ഇടയിലെ പ്രധാന തടയണകൾ കരകവിഞ്ഞൊഴുകുന്നു. താഴ്ന്ന നിലങ്ങളിലെ വെള്ളക്കെട്ടി​െൻറ തോത് കൂടി. വാഴ, കടുക്, മരച്ചീനി, സുഗന്ധവ്യഞ്ജന വിളകൾ എന്നിവ വെള്ളക്കെട്ട് മൂലം നശീകരണ ഭീഷണിയിലാണ്. വാക്കോട്, മമ്പുറം, തുപ്പനാട്, പനയമ്പാടം എന്നിവിടങ്ങളിൽ മലവെള്ളപ്പാച്ചിലിൽ ജനവാസ മേഖലയിൽ ഇഴജന്തുക്കൾ താവളമാക്കിയതായും പരിസരവാസികൾ പറഞ്ഞു. പ്രളയബാധിത സ്ഥലങ്ങളിലെ വീട്ടുകാർ തൊട്ടടുത്ത വീടുകളിൽ അഭയം തേടി. അടിക്കുറിപ്പ്: തുപ്പനാട് പുഴയിലെ തടയണ കവിഞ്ഞൊഴുകിയതിനെ തുടർന്ന് കൃഷിയിടത്തിൽ വെള്ളം കയറിയ നിലയിൽ /pw_file Kalladikode Flood
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.