കല്ലടിക്കോട്: പ്രളയക്കെടുതിക്കിരയായവർക്കും കൃഷി നശിച്ചവർക്കും യുദ്ധകാലാടിസ്ഥാനത്തിൽ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്ന് കെ.വി. വിജയദാസ് എം.എൽ.എ. മഴക്കെടുതി സ്ഥലങ്ങൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോങ്ങാട് മണ്ഡലത്തിലെ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും പ്രളയംമൂലം ദുരിതത്തിലാണ്. വീടും ഗാർഹിക ഉപകരണങ്ങളും നശിച്ചു. പലരും അയൽവീടുകളിലാണ് അന്തിയുറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ, വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ മാത്യുസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സന്മാരായ ജയലക്ഷ്മി, പ്രിയ, പഞ്ചായത്ത് അംഗങ്ങളായ സുമലത, ശ്രീജ, ഹസീന റഫീഖ് എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. പടം) അടിക്കുറിപ്പ്: കരിമ്പയിലെ മഴക്കെടുതി പ്രദേശങ്ങൾ കെ.വി. വിജയദാസ് എം.എൽ.എ സന്ദർശിക്കുന്നു /pw -File Kalladi Kode Kv
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.