സർക്കാർ സഹായം അവലോകന യോഗത്തിൽ മാത്രം ഒതുങ്ങരുത് -കുഞ്ഞാലിക്കുട്ടി എം.പി

നിലമ്പൂർ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം ഉടൻ എത്തിക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എല്ലാം നഷ്ടപ്പെട്ട് ഭവനരഹിതരായി ആയിരത്തിലധികം പേർ ദുരിതാശ്വാസ ക‍്യാമ്പിൽ കഴിയുമ്പോഴും സർക്കാർ അവലോകന യോഗം നടത്തി സമയം പാഴാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എരുമമുണ്ടയിലെ ദുരിതാശ്വാസ ക‍്യാമ്പിൽ സന്ദർശനം നടത്തിയ ശേഷം മാധ‍്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ സ്ഥലത്ത് ഇനി താമസത്തിന് ഇവർ തയാറല്ല. ഇവരുടെ പുനരധിവാസം എളുപ്പത്തിൽ സാധ‍്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പി.വി. അബ്ദുൽ വഹാബ് എം.പി അനുഗമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.