കാലിക്കറ്റ്​ സർവകലാശാലയിലേക്ക് പ്രവാസി അധ്യാപക മാർച്ച്

തേഞ്ഞിപ്പലം: പ്രവാസി അധ്യാപകരുടെ നേതൃത്വത്തിൽ കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. െറഗുലര്‍-പ്രൈവറ്റ് വിവേചനം അവസാനിപ്പിക്കണമെന്നും യു.എ.ഇയില്‍ ജോലിയില്‍ തുടരാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. പ്രവാസി കേരള സമാജം പ്രസിഡൻറ് കെ.എ. നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി ഇന്ത്യന്‍ ടീച്ചേഴ്‌സ് ഫോറം പ്രസിഡൻറ് കെ. മുരളീധരന്‍, സെക്രട്ടറി പി.എന്‍. മുഹമ്മദലി വള്ളിക്കുന്ന്, പാരലല്‍ കോളജ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന്‍, പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡൻറ് ഹസനുല്‍ ബന്ന, കെ.എം.സി.സി യു.എ.ഇ പ്രതിനിധി പി. അബ്ദുല്ല മദനി, സാഹിര്‍ പൊന്നാനി, എൻ.കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. പ്രതിനിധികള്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹനുമായി ചര്‍ച്ച നടത്തി. അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തി​െൻറ അജണ്ടയായി പരിഗണിക്കാമെന്നും സര്‍ക്കാറി​െൻറ ശ്രദ്ധയില്‍കൊണ്ടുവന്ന് പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാമെന്നും പ്രോ വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.