കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ചത് പുനരന്വേഷിക്കണമെന്ന് ഹൈകോടതി

മലപ്പുറം: ബൈക്കില്‍ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച്ച കേസിൽ പുനരന്വേഷണം നടത്താൻ ഹൈകോടതി ഉത്തരവ്. എടപ്പാള്‍ കുട്ടത്ത് അശോക് കുമാറി​െൻറ മകന്‍ അർജുന്‍ (24) മരിച്ച സംഭവമാണ് വീണ്ടും അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനോട് കോടതി ആവശ്യപ്പെട്ടത്. അർജുനെതിരെ കേസെടുത്ത ചങ്ങരംകുളം പൊലീസ് നടപടിക്കെതിരെ പിതാവ് അശോക് കുമാര്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. ജനുവരി രണ്ടിന് എടപ്പാളിലുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സക്കിടെ ജനുവരി 12നാണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനിലെത്തിയ ബന്ധുക്കളോട് മോശമായി പെരുമാറുകയും കേസെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയ്തതായി പിതാവ് അശോക് കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അപകടം ഉണ്ടാക്കിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മാത്രം മൊഴിയെടുത്ത് മകനെതിരെ കേസെടുക്കുകയായിരുന്നു പൊലീസ്. ഇതുവരെയും കുറ്റപത്രം സമർപ്പിക്കുകയോ അർജുൻ മരിച്ച കാര്യം കോടതിയില്‍ ബോധിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.