മഞ്ചേരി: ഒാൺലൈൻ ടെൻഡറുണ്ടെങ്കിലും നിരവധി ഇളവുകളോടെ പ്രവൃത്തി നടത്തുന്ന അക്രഡിറ്റഡ് ഏജൻസികളോട് വിമുഖത കാണിക്കുന്ന നയം തിരുത്തണമെന്ന് സർക്കാർ. തദ്ദേശവകുപ്പിലെ എൻജിനീയർമാരുടെ നിലപാടിനെതിരായ പരാതി സെക്രട്ടറി തലത്തിലെത്തിയതോടെയാണ് ഇക്കാര്യത്തിൽ നിർദേശം പുറത്തിറക്കിയത്. കരാറുകാർ ഏറ്റെടുക്കുന്ന പ്രവൃത്തികൾ മൂല്യനിർണയം നടത്തുന്ന താൽപര്യം അക്രഡിറ്റഡ് ഏജൻസികളുടെ പ്രവൃത്തികൾക്ക് നൽകുന്നില്ലെന്നാണ് പരാതി. സർക്കാർ നയമാകട്ടെ അക്രഡിറ്റഡ് ഏജൻസികളുണ്ടെങ്കിൽ അവർക്ക് പ്രവൃത്തി നൽകണമെന്നാണ്. അക്രഡിറ്റഡ് ഏജൻസികൾ മുഖേന പൂർത്തിയാക്കുന്ന പ്രവൃത്തികൾ തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന മുറക്ക് പരിശോധിക്കുകയും സൂപ്പർമിഷൻ മെഷർമെൻറ്, ചെക്ക് മെഷർമെൻറ് എന്നിവ നടത്തിനൽകണമെന്നും തദ്ദേശവകുപ്പ് അഡീഷനൽ സെക്രട്ടറി അറിയിച്ചു. അതേസമയം, എൻജിനീയർമാരുടെ കുറവിനാൽ വകുപ്പിൽ ഇരട്ടി ജോലിഭാരമാണ്. തദ്ദേശവകുപ്പിൽ അസിസ്റ്റൻറ് എൻജിനീയറുടെ ചുമതല ഒാവർസിയറും അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറുടെ ചുമതല അസി. എൻജിനീയറും നിർവഹിക്കുന്ന സ്ഥിതിയാണ്. ബ്ലോക്ക് തലത്തിൽ മേൽനോട്ടം വഹിക്കേണ്ട എൻജിനീയർ രണ്ട് ബ്ലോക്കുകൾ വരെ നോക്കേണ്ട സ്ഥിതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.