പട്ടാമ്പിയിൽ ഒഴുക്കിൽപെട്ടയാളെ കണ്ടെത്താനായില്ല

പട്ടാമ്പി: ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട മലപ്പുറം പാണ്ടിക്കാട് സ്വദേശി അബ്ദുസ്സലാമിന് വേണ്ടിയുള്ള തിരച്ചിൽ വിഫലം. രണ്ടാമത്തെ ദിവസം പാലക്കാട്, മലപ്പുറം ജില്ലകളിലെ ഫയർ ഫോഴ്‌സും ഇരു ജില്ലകളിലെയു൦ സന്നദ്ധ പ്രവർത്തകരും തിരച്ചിലിൽ പങ്കാളികളായി. ചൊവ്വാഴ്ച ഉച്ചയോടെയാണ് മീൻപിടിക്കാൻ പുഴയിലിറങ്ങിയ അഞ്ചംഗ സംഘത്തിലെ അബ്ദുസ്സലാം അടിയൊഴുക്കിൽ പെട്ടത്. അതേസമയം, ആവശ്യമായ സംവിധാനങ്ങളില്ലാതെ ഫയർ ഫോഴ്സ് കാഴ്ചക്കാരായത് വിമർശനത്തിനിടയാക്കിയിരുന്നു. പൈലിപ്പുറത്തുനിന്നുള്ള മുങ്ങൽ വിദഗ്ധരാണ് തിരച്ചിലിന് തുടക്കമിട്ടത്. തുടർന്ന് എം. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ ഇടപെട്ട് മലപ്പുറത്തുനിന്ന് ഡിങ്കി റബർ ബോട്ടെത്തിച്ചാണ് ഫയർ ഫോഴ്സ് പുഴയിലിറങ്ങിയത്. ബുധനാഴ്ച തിരച്ചിലിന് പാലക്കാട്ടുനിന്നുള്ള പ്രത്യേക സംഘവും ചേർന്നു. നാവികസേനയുടെ സഹായം തേടിയതായി തഹസിൽദാർ എൻ. കാർത്യായനീദേവി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.