ആലത്തൂർ: പുഴയിലൂടെ ഒഴുകിയെത്തിയ തേങ്ങ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വയോധികനെ കാണാതായി. പഴമ്പാലക്കോട് പാറക്കൽപറമ്പ് കുരുത്തിക്കോട്ടിൽ കെ.സി. രാജനാണ് (65) ഒഴുക്കിൽപെട്ടത്. ബുധനാഴ്ച രാവിലെ 11നാണ് സംഭവം. നാട്ടുകാർ മുണ്ടുകൾ കൂട്ടിക്കെട്ടി പുഴയിലേക്ക് ഇട്ടുകൊടുത്തെങ്കിലും ശ്രമം പരാജയപ്പെട്ടു. ആലത്തൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ, ശക്തമായ അടിയൊഴുക്കും കനത്ത മഴയും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുകയാണ്. cap pg4 ഒഴുക്കിൽപെട്ട് കാണാതായ കെ.സി. രാജൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.