ചെറുകുളമ്പ് ഐ.കെ.ടി. ഹൈസ്കൂൾ റിട്ട: പ്രധാന അധ്യാപകനും കെ.എസ്.ടി.യു. മങ്കടഉപജില്ലാ മുൻ പ്രസിഡന്റുമായിരുന്ന ബ്ലോക്ക് പടിയിലെ കരുവള്ളി പാത്തിക്കൽ മുഹമ്മദ് അൻവർ (59) നിര്യാതനായി. മഹല്ല് അൽ ഇഹ്സാൻ സർവ്വീസ് സെന്റെർ കമ്മറ്റി എക്സിക്യൂട്ടിവ് മെമ്പറാണ്, കരുവള്ളി പാത്തിക്കൽ കുടുംബ കൂട്ടായ്മ ജോ: സെക്രട്ടറി ഉൾപ്പെടെ വിവിധ സാമൂഹ്യ വിദ്യാഭ്യാസസാംസ്കാരിക മേഖലകളിൽ പ്രവർത്തിചിരുന്നു, ചെറുക്കുളമ്പ് ഹൈസ്കൂളിന്റെ വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു, ഏറ്റവുമധികം എസ്.എസ്, എൽ.സി. ഫൂൾ എപ്ലസ് നേടി സ്കൂളിനെ ഉയർത്തിയത് പ്രധാന അധ്യാപകനായിരുകാലത്താണ്. മുപ്പത് വർഷം അധ്യാപക നാ യി ജോലി ചെയ്തു.. 2016 ലാണ് വിരമിച്ചത്.. ,പിതാവ് പരേതനായ ഹസ്സൻ ഹാജി, മാതാവ്: പൂവ്വിൽ ബി യുട്ടി വേങ്ങര, ഭാര്യ: നാനാക്കൽ ഹസീന ടീച്ചർ നെടിയിരുപ്പ് (പ്രധാന അധ്യാപിക, ഗവ: ഹൈസ്കൂൾ, പാങ്ങ്) ഡോ: സനിയ ജെ ബിൻ, ഡോ: അസിം അൻവർ ,മരുമകൻ: ഉളളാട്ടു തൊടിസ നൂദ് പട്ടാമ്പി (ഐ.എസ്.ആർ.ഒ.തിരുവനന്തപുരം) ./ മുൻ ഗവ: ചിഫ് വീപ്പും മുസ്ലിം ലിഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി.എ.മജീദ് പിതൃസഹോദര മകനാണ്. സഹോദരങ്ങൾ: ബഷീർ അഹമ്മദ് (റിട്ട: മഞ്ചേരി മെഡിക്കൽ കോളേജ്) മമ്മുണ്ണി, റാമ്പിയ ചൂനൂർ, അബ്ദുൽ ഷുക്കൂർ (മലപ്പുറം ജില്ലാ സഹകരണ ആശുപത്രി, ചീഫ് ഫാർമസിസ്റ്റ് ) സലീമ (കാടപ്പടി) പരേതയായ ഫാത്തിമക്കുട്ടി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നേതാവായിരിക്കെ നിര്യാതനായ പി.എം.ഹനീഫ് മേലാറ്റൂർ ജേഷ്ട മരുമകനായിരുന്നു. ജേഷ്ടൻ അഹമ്മദ് ബഷീർ ജനാസ നമസ്ക്കാരത്തിന് നേതൃത്വം നൽകി. News By: @ ഷമീർ (KP)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.