തിരൂർ: 23 ദിവസം പ്രായമുള്ള കുഞ്ഞിെൻറ ചേലാകർമ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ക്ക് കൈപ്പിഴ പറ്റിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. പെരുമ്പടപ്പ് കുവ്വക്കാട്ടയില്‍ ആശുപത്രിയിലെ ഡോക്ടർക്ക് ശസ്ത്രക്രിയക്കിടെ പിഴവ് സംഭവിക്കുകയും തുടര്‍ചികിത്സ നിഷേധിക്കുകയും ചെയ്‌തെന്നും നഷ്ടപരിഹാരം നൽകണമെന്നും കാണിച്ച് രക്ഷിതാക്കൾ നൽകിയ പരാതിയിലാണിത്. പരാതിയില്‍ പെരുമ്പടപ്പ് പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തെങ്കിലും നിസ്സാര വകുപ്പുകളാണ് ചുമത്തിയതെന്ന് മാതാവ് ജമീലയും പിതാവ് നൗഷാദും കമീഷന്‍ മുമ്പാകെ പറഞ്ഞു. കുഞ്ഞിെൻറ ജനനേന്ദ്രിയം നഷ്ടപ്പെട്ട നിലയിലാണിപ്പോൾ. ഏപ്രില്‍ 18നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചേലാകര്‍മം നടത്തി നാല് ദിവസമായിട്ടും കടുത്ത വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഡോക്ടറെ വീണ്ടും കണ്ടു. അണുബാധയാണ് കാരണമെന്നും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ സര്‍ജനെ കാണിക്കാനും നിര്‍ദേശിച്ചു. രണ്ടാമത്തെ ദിവസം ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോയപ്പോഴേക്കും കുട്ടിയുടെ അവസ്ഥ മോശമായിരുന്നു. എന്നാല്‍, ഈ സമയങ്ങളിലൊന്നും ചികിത്സ നല്‍കാതെ വേദന സ്വാഭാവികമാണെന്നും പാല്‍ മാത്രം കൊടുത്താല്‍ മതിയെന്നുമാണത്രെ ഡോക്ടര്‍ പറഞ്ഞിരുന്നത്. തുടർന്ന് തൃശൂര്‍ അമല ആശുപത്രിയിലും പിന്നീട് ജൂബിലി മിഷന്‍ ആശുപത്രിയിലും കുഞ്ഞിനെ പ്രവേശിപ്പിച്ചു. ഇതിനിടെ ജനനേന്ദ്രിയത്തിൽ പഴുപ്പ് കയറി രക്തസഞ്ചാരം കുറഞ്ഞതിനാല്‍ സ്ഥിതി ഗുരുതരമായി. ഇപ്പോള്‍ മൂത്രം പോകാന്‍ അടിവയറ്റില്‍ ദ്വാരം ഉണ്ടാക്കിയിരിക്കുകയാണെന്നും ചേലാകര്‍മം നടത്തിയ ഭാഗത്തുകൂടെയും അടിവയറ്റിലെ ദ്വാരത്തിലൂടെയും മൂത്രം പോകുന്നതായും മാതാപിതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമീഷൻ, ജില്ല മെഡിക്കല്‍ ഓഫിസര്‍, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കി. പിഴവ് പ്രകടമാണെന്നും ചികിത്സ നിഷേധിച്ചത് ഗൗരവമായി കാണുമെന്നും മനുഷ്യാവകാശ കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.