ആലത്തൂർ: ജന്മന ഇരുകൈകളുമില്ലാതെ പഠനത്തിലും കലാകായിക മത്സരങ്ങളിലും നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കിയ പാരാ ഒളിമ്പിക്സ് താരം പ്രണവിനുള്ള അക്ഷര വീട് യാഥാർഥ്യമാക്കാൻ ഗ്രാമത്തിെൻറ കൂട്ടായ്മ. 'മാധ്യമ'വും അമ്മ സംഘടനയും യു.എ.ഇ എക്സ്ചേഞ്ചും എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നിർമിക്കുന്ന വീടിനായി ആലത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ നിരവധി പേർ പങ്കെടുത്തു. സംഘാടക സമിതി ഭാരവാഹികൾ: ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി ബാബു, പഞ്ചായത്ത് അംഗം റംല ഉസ്മാൻ, എൻജിനീയർ എസ്. ഉമ്മർ ഫാറൂഖ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എ. നാസർ (കൺ.), ജില്ല പഞ്ചായത്തംഗം വി. മീനാകുമാരി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രമ, പഞ്ചായത്ത് അംഗം പി. വിജയൻ (ഉപാധ‍്യക്ഷർ), ബ്ലോക്ക് പഞ്ചായത്തംഗം അഞ്ജലി മേനോൻ, റിട്ട. ഡി.എം.ഒ ഡോ. പി. ജയദേവൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.വി. കൃഷ്ണൻ മാസ്റ്റർ, നാഷനൽ സർവിസ് സകീം ജില്ല കോഓഡിനേറ്റർ പ്രതീഷ്, ചിറ്റൂർ ഗവ. കോളജ് അസി. പ്രഫ. ജി. രാധാകൃഷ്ണൻ, മുൻ പഞ്ചായത്തംഗം എം.എ. ജബ്ബാർ മാസ്റ്റർ, കെ.എസ്. ജയിംസ് (നിർവാഹക സമിതി അംഗങ്ങൾ). മാധ്യമം ഏരിയ ഫീൽഡ് കോഓഡിനേറ്റർ പി.എ. അബ്ദുൽ റസാഖ്, എൻ. അമീർ, അബൂബക്കർ, അബ്ദുൽ റഹ്മാൻ അസനാർ, എം. സെയ്ത് മുഹമ്മദ്, കെ. ജംഷീർ, ഷെരീഫ് ബാഷ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൈകളല്ല, വീടില്ലാത്തതായിരുന്നു ദുഃഖം -പ്രണവ് ആലത്തൂർ: കൈകളില്ലാത്തതല്ല സ്വന്തമായി വീടില്ല എന്നതായിരുന്നു തെൻറ ദുഃഖമെന്ന് ചിറ്റൂർ ഗവ. കോളജിലെ അവസാന വർഷ ബി.കോം വിദ്യാർഥി പ്രണവ്. എെൻറ ദുഃഖം അറിഞ്ഞ് എനിക്ക് വീട് നിർമിച്ചുതരാൻ മുന്നോട്ട് വന്നവരെ അഭിനന്ദിക്കുക മാത്രമല്ല, എക്കാലവും ഓർക്കുമെന്നും സംഘാടകസമിതി യോഗത്തിൽ സംസാരിക്കവെ പ്രണവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.