പാലക്കാട്: സ്ത്രീമുന്നേറ്റങ്ങൾക്ക് പിന്തുണയറിയിച്ച് വിക്ടോറിയ കോളജ് എസ്.എഫ്.ഐ യൂനിറ്റ്. ഈ വർഷത്തെ യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ പാനലിൽനിന്ന് മത്സരിക്കുന്ന മുഴുവൻ സ്ഥാനാർഥിത്വവും വനിതകൾക്ക് നൽകി. ജനറൽ, റെപ്രസേൻററ്റീവ് വിഭാഗങ്ങളിലായി 13 സീറ്റിലും വനിതകൾ ഇടം പിടിച്ചു. സ്ത്രീ മുന്നേറ്റങ്ങൾക്കുള്ള ഐക്യദാർഢ്യമാണ് ഈ നടപടിയെന്ന് എസ്.എഫ്.ഐ ഭാരവാഹികൾ പറഞ്ഞു. ആരുെടയും ഔദാര്യമല്ല, കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ് ഇവരുടെ വിജയമെന്നും ഫേസ്ബുക്കിൽ കുറിച്ചു. ചെയർപേഴ്സൻ സ്ഥാനത്തേക്ക് മലയാളം ബിരുദ വിദ്യാർഥിനി രസിതയാണ് മത്സരിക്കുന്നത്. വൈസ് ചെയർപേഴ്സൻ സ്ഥാനത്തേക്ക് സുവോളജി വിദ്യാർഥിനി അഫ്രിൻ സോനയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഭൗതിക ശാസ്ത്ര ബിരുദ വിദ്യാർഥിനി നിരഞ്ജനയും ഫൈൻ ആർട്സ് സെക്രട്ടറിയായി എസ്. ആര്യയും യു.യു.സിയായി യു. ഷാലിമ, ശ്രേയ എന്നിവരും മത്സരിക്കും. ആഗസ്റ്റ് 16നാണ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.