പാലക്കാട്: നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടും ഡീസല്‍-പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ചും കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷെൻറ (സി.ഡബ്ല്യു.എസ്.എ) ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ദേശീയപാത ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനവ്യാപകമായി 10 ഇടങ്ങളിൽ ദേശീയപാത തടയും. കോഴിക്കോട്-പാലക്കാട് പാതയില്‍ താണാവ് ജങ്ഷനിലാണ് ഉപരോധം നടത്തുക. രാവിലെ 10ന് ഒലവക്കോട് നിന്ന് പ്രകടനമായി താണാവ് ജങ്ഷനിലെത്തും. ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപരോധം ഉൾെപ്പടെയുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജില്ല സെക്രട്ടറി ബിജു ചാര്‍ളി, രാജമണി, തരിയകുട്ടി, പി. ആറുച്ചാമി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.