പാലക്കാട്: ജില്ലയിൽ കഴിഞ്ഞ വർഷം പരിശോധന നടത്തിയതിൽ 30 പേരിൽ മന്ത് രോഗം പരത്തുന്ന മൈക്രോഫൈലേരിയ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതർ. ഇതിൽ 19 പേർ തദ്ദേശീയരും 11 പേർ ഇതര സംസ്ഥാന തൊഴിലാളികളുമാണ്. നേരത്തെ രോഗ വ്യാപന തോത് കൂടുതലായി കണ്ടെത്തിയ പാലക്കാട് നഗരസഭയിലെയും സമീപത്തെ 18 പഞ്ചായത്തുകളിലെയും 10 കേന്ദ്രങ്ങളില്‍ ഈ വര്‍ഷം നടത്തിയ രാത്രികാല രക്ത പരിശോധനയില്‍ രണ്ടിടത്ത് മാത്രമാണ് രോഗ വ്യാപന തോത് കൂടുതലാണെന്ന് കണ്ടെത്തിയത്. കുഴല്‍മന്ദം, ആലത്തൂര്‍ മേഖലകളിലാണ് മൈക്രോഫൈലേറിയ നിരക്ക് ഒന്നില്‍ കൂടുതല്‍ കണ്ടെത്തിയത്. ആലത്തൂര്‍ 1.1ഉം കുഴല്‍മന്ദം 1.2ഉം ശതമാനമാണ് കണ്ടെത്തിയത്. 3000 തദ്ദേശീയരുടേയും 357 ഇതര സംസ്ഥാന തൊഴിലാളികളുടേയും രക്തമാണ് പരിശോധനക്ക് വിധേയമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മന്തുരോഗ നിവാരണ സമൂഹ ചികിത്സ പദ്ധതി ജില്ലയിൽ ഫലം കാണുന്നതിെൻറ തെളിവാണ് ഇതെന്നും ഈ വർഷം കഴിയുന്നതോടെ ജില്ലയിൽ രോഗസംക്രമണ സാധ്യത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി.എം.ഒ കെ.പി. റീത്ത പറഞ്ഞു. 2004ലാണ് മന്തുരോഗ നിവാരണ ചികിത്സ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ജില്ലക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് 10 ജില്ലകളും ലക്ഷ്യം പൂർത്തീകരിച്ചിട്ടുണ്ട്. മൂന്ന് വർഷങ്ങളായി ജില്ലയിലെ മൊത്തം രോഗവ്യാപന തോത് 0.6 ആണ്. മന്ത് രോഗ പ്രതിരോധത്തിനായുള്ള മരുന്ന് കഴിച്ചവരുടെ എണ്ണത്തിലും ജില്ലയിൽ മുന്നേറ്റമുണ്ടായിട്ടുണ്ട്. കേന്ദ്ര സ്ഥാപനമായ എൻ.സി.ഡി.സി നടത്തിയ സർവേ പ്രകാരം ഗ്രാമപ്രദേശങ്ങളിൽ 72 ശതമാനമാളുകളും നഗരപ്രദേശങ്ങളിൽ 60 ശതമാനമാളുകളും പ്രതിരോധ ഗുളിക കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ രാത്രികാല പരിശോധനയിൽ രോഗവ്യാപന തോത് 3.2 ആണ്. തൊഴിൽ വകുപ്പുമായി സഹകരിച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കൂടുതൽ മരുന്ന് വിതരണം ചെയ്യാനാവശ്യമായ നടപടി പുരോഗമിക്കുകയാണ്. ഇതിെൻറ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഓരോ പ്രദേശങ്ങളിലേയും ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രതിരോധ മരുന്ന് ലഭിച്ചു എന്ന് ഉറപ്പുവരുത്താനാവശ്യമായ പദ്ധതികളും ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.