കോട്ടക്കൽ നന്ദകുമാരൻ നായരുടെ സപ്തതി ആഘോഷം 11ന്

ഷൊർണൂർ: കഥകളി ആചാര്യൻ ഷൊർണൂർ മയിൽവാഹനം കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് സംഘാടക സമിതി അധ‍്യക്ഷയും ഷൊർണൂർ നഗരസഭ ചെയർപേഴ്സനുമായ വി. വിമല വാർത്തസേമ്മളനത്തിൽ അറിയിച്ചു. സുഹൃത്തുക്കളും കഥകളി ആസ്വാദകരും ഒത്തുചേർന്നാണ് ഒരു ദിവസം നീണ്ടുനിൽക്കുന്ന സപ്തതി ആഘോഷം സംഘടിപ്പിക്കുന്നത്. രാവിലെ 8.45ന് നന്ദകുമാരൻ നായരുടെ ഗുരുവായ കോട്ടക്കൽ ഗോപി നായർ, പ്രധാന ഗുരുവായിരുന്ന കോട്ടക്കൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ സത്യഭാമ പാപ്പുള്ളി, കഥകളി ആചാര്യന്മാരായ കലാമണ്ഡലം കെ.ജി. വാസുദേവൻ നായർ, വാഴേങ്കട വിജയൻ, കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, കുക്കൻപാറ പരമേശ്വരൻ നമ്പൂതിരി, നന്ദകുമാരൻ നായരുടെ മൂത്ത സഹോദരി എം. ശാന്തകുമാരി എന്നിവർ ഭദ്രദീപം തെളിയിക്കുന്നതോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് നടക്കുന്ന കേളിയിൽ യുവകലാകാരന്മാർ പങ്കെടുക്കും. രാവിലെ 10ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ഗോപി കോട്ടക്കൽ നന്ദകുമാരൻ നായർക്ക് സപ്തതി ഉപഹാരം സമർപ്പിക്കും. സമ്മേളനാനന്തരം ചൊല്ലിയാട്ടം നടക്കും. വി.കെ. ശ്രീകൃഷ്ണൻ, ചന്ദ്രശേഖരൻ കോട്ട്, പീതാംബരൻ ആനമങ്ങാട്, അഡ്വ. അനൂപ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.