കൃഷിയിടങ്ങളിൽ വെള്ളക്കെട്ട്; വ്യാപകനാശം

തേഞ്ഞിപ്പലം: ശക്തമായ മഴയിൽ കൃഷിയിടങ്ങളിൽ തുടർച്ചയായി വെള്ളംകെട്ടിനിന്ന് വ്യാപക കൃഷിനാശം. മൂന്നിയൂർ, തേഞ്ഞിപ്പലം വില്ലേജുകളിൽ മാത്രം ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. നേന്ത്രവാഴകളും കപ്പയുമാണ് കൂടുതലായും നശിച്ചത്. നേരത്തെ വെള്ളപ്പൊക്കം മൂലം ചീഞ്ഞ നേന്ത്രവാഴ കന്നുകൾ പറിച്ച് മാറ്റി പുതിയവ നട്ടിട്ടുണ്ടെങ്കിലും മഴ ഒഴിയാത്തതിനാൽ ഇവക്ക് കരുത്ത് ലഭിക്കുന്നില്ല. വിളവെടുക്കാറായ കപ്പകൃഷിയാണ് ചീഞ്ഞ് നശിച്ചത്. ക്രമം തെറ്റിയുള്ള കാലവർഷം മൂലം കർഷകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മതിയായ നഷ്ട പരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.