'പൗരത്വ നിഷേധത്തിനെതിരെ പ്രതിഷേധമുയരണം'

മലപ്പുറം: അസമിലെ 40 ലക്ഷത്തോളം വരുന്ന സ്ഥിരതാമസക്കാരുടെ പൗരത്വം തന്നെ ചോദ്യം ചെയ്യുന്ന അനീതിക്കെതിരെ യോജിച്ച പ്രതിഷേധമുയരണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ്. അസമിലെ പൗരത്വ നിഷേധത്തിനെതിരെ സോളിഡാരിറ്റി ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാരാവകാശ ലംഘനങ്ങളുടെ ആഴം വ്യക്തമാക്കുന്നതാണ് സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോർട്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡൻറ് സമീർ കാളികാവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് കൾച്ചർ കൺവീനർ പി. മിയാൻദാദ്, ജില്ല ജനറൽ സെക്രട്ടറി ജലീൽ കോഡൂർ, ഷമീം ചൂനൂർ, ആബിദ് എളമരം, ഹാരിസ് പടപ്പറമ്പ്, അൻവർ ഷമീം ആസാദ് എന്നിവർ സംബന്ധിച്ചു. പടം...mpl1 solidarity സോളിഡാരിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.