mp+ mt ദിശമാറി കപ്പൽ സഞ്ചാരം പതിവാകുന്നു; ഭീതിയോടെ മത്സ്യത്തൊഴിലാളികൾ

ദിശമാറി കപ്പൽ സഞ്ചാരം പതിവാകുന്നു; ഭീതിയോടെ മത്സ്യത്തൊഴിലാളികൾ പൊന്നാനി: രാജ്യാതിർത്തിയും തീരസുരക്ഷയും ലംഘിച്ച് വിദേശകപ്പലുകളുടെ സഞ്ചാരം അപകടങ്ങൾ വരുത്തുന്നു. അതിർത്തി ലംഘിച്ച കപ്പലോട്ടം നിരവധി ജീവനുകൾ അപഹരിച്ച സാഹചര്യത്തിൽ വിദേശകപ്പലുകളുടെ കടന്നുകയറ്റത്തിന് നിയന്ത്രണമേർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കപ്പലിടിച്ച് ചേറ്റുവ പുറംകടലിൽ മൂന്ന് ജീവനുകൾ പൊലിഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പാണ് ബേപ്പൂരിന് സമീപം കപ്പലിടിച്ച് നാലു തൊഴിലാളികൾ മരിച്ചത്. നേരത്തെ കൊല്ലത്ത് എൻട്രിക്ക ലെക്സി എന്ന ഇറ്റാലിയൻ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിക്കുകയും ആഗസ്റ്റിൽ കൊച്ചിയിൽ പനാമ കപ്പലിടിച്ച് മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. വിദേശ കപ്പലുകൾക്ക് മറ്റൊരു രാജ്യാതിർത്തിയിലേക്ക് പ്രവേശിക്കണമെങ്കിൽ തുറമുഖ വകുപ്പി​െൻറ അനുമതി വേണമെന്നാണ് നിയമം. കരയിൽനിന്ന് 23 കിലോമീറ്ററാണ് ഓരോ രാജ്യത്തി​െൻറയും സമുദ്രാതിർത്തി. കരയിലെ നിയമങ്ങളാണ് 12 നോട്ടിക്കൽ മൈലിന് പരിധിയിൽ വരിക. ഇത് ലംഘിച്ചാണ് പല കപ്പലുകളും കപ്പൽചാലുകളിൽ പ്രവേശിക്കുന്നത്. സ്ഥിരമായി കപ്പലുകൾ ഉപയോഗിക്കുന്ന ചാലുകൾക്ക് പുറമെ മറ്റു വഴികളിലൂടെ സഞ്ചരിക്കുന്നതാണ് അപകടങ്ങൾക്കിടയാകുന്നത്. കപ്പലുകൾ റഡാർ സ്റ്റിയറിങ് സംവിധാനമുപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. അതിർത്തി ലംഘിക്കുന്നവർ മത്സ്യ ബന്ധന യാനങ്ങളെ കാണുമ്പോൾ പെെട്ടന്ന് തിരിക്കാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ഇത്തരത്തിൽ കപ്പലുകൾ വരുമ്പോൾ ബോട്ടുകൾ സ്വമേധയാ വഴി മാറ്റണമെന്നാണ് നിയമം. കപ്പലുകളിൽ സിഗ്നൽ, കൊടികൾ, വിളക്കുകൾ തുടങ്ങിയ മുന്നറിയിപ്പ് സൂചികകൾ സ്ഥാപിക്കണമെന്നാണ് നിയമമെങ്കിലും ഇതൊന്നും പലപ്പോഴും പാലിക്കപ്പെടുന്നില്ല. 12 മുതൽ 200 മൈൽ വരെ കടലിൽ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണി​െൻറ പരിധിയിലാണ്. ഈ ഭാഗത്ത് അതത് രാജ്യങ്ങളുടെ ബോട്ടുകൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താൻ അനുമതിയുള്ളൂ. എന്നാൽ, ഇതിനിടയിൽ കപ്പൽചാലി​െൻറ ദിശ ലംഘിക്കുന്ന കപ്പലുകളെ നിയന്ത്രിക്കാൻ സുരക്ഷക്രമീകരണങ്ങൾ ശക്തമാക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.