കരുവാരകുണ്ട്: തിമിർത്തുപെയ്യുന്ന തോരാമഴയിൽ . ബുധനാഴ്ച രാത്രി പത്തോടെയാണ് ചേരി കള്ളുഷാപ്പിെൻറ മുകൾഭാഗത്ത് ഉരുൾപൊട്ടലുണ്ടായത്. കണ്ണമ്പള്ളി എസ്റ്റേറ്റിെൻറ ഭാഗത്തും ഉരുൾപൊട്ടിയതായാണ് വിവരം. ചോലകളിലൂടെയും കൈവഴികളിലൂടെയും പാറക്കല്ലുകളും ചെറുമരങ്ങളും കുത്തിയൊലിച്ചുവരുന്നതായും വെള്ളം പ്രത്യേക ഗന്ധം പരത്തുന്നതായും ചേരിയിലെ പുഴയോരത്തെ നാട്ടുകാർ പറഞ്ഞു. സി.ടി എസ്റ്റേറ്റ് കോസ് വേ വെള്ളത്തിൽ മുങ്ങി. കനത്ത മഴയുള്ളതിനാലും ഈ മേഖലയിൽ വൈദ്യുതി വിതരണം നിലച്ചതിനാലും രക്ഷാപ്രവർത്തനം സാധ്യമാകുന്നില്ല. കുടുംബങ്ങൾ ഉറക്കമൊഴിച്ച് രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. മാമ്പറ്റ, കുണ്ടോട ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. രക്ഷാപ്രവർത്തകർ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.