പാലക്കാട്: ഓണം-ബലിപെരുന്നാൾ സീസണുകളിലെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തിരിച്ചും കൂടുതൽ ട്രെയിനുകൾ അനുവദിച്ചു. ചെന്നൈ, വേളാങ്കണ്ണി എന്നിവിടങ്ങളിൽനിന്നും തിരിച്ചുമാണ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചത്. *ചെന്നൈ താംബരം-മംഗലാപുരം സ്പെഷൽ ട്രെയിൻ (06017) ആഗസ്റ്റ് 20ന് പകൽ മൂന്നിന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.50ന് മംഗലാപുരത്തെത്തും. തിരിച്ച് 21ന് (ട്രെയിൻ നമ്പർ: 06018) പകൽ 4.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.45ന് താംബരത്തെത്തും. കേരളത്തിലെ സ്റ്റോപ്പുകൾ: പാലക്കാട്, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കോഴിക്കോട്. *ചെന്നൈ സെൻട്രൽ-കൊച്ചുവേളി സ്പെഷൽ ട്രെയിൻ (06047) 21, 27 തീയതികളിൽ പകൽ മൂന്നിന് സർവിസ് നടത്തും. തിരിച്ച് കൊച്ചുവേളി-ചെന്നൈ സെൻട്രൽ സ്പെഷൽ ട്രെയിൻ (06048) 22, 28 തീയതികളിൽ ഉച്ചക്ക് 12.30ന് സർവിസ് നടത്തും. കേരളത്തിലെ സ്റ്റോപ്പുകൾ: പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം. *തിരുവനന്തപുരം-ചെന്നൈ സെൻട്രൽ സ്പെഷൽ ട്രെയിൻ (06021) 22ന് രാത്രി 7.10ന് പുറപ്പെട്ട് അടുത്ത ദിവസം 11.45ന് ചെന്നൈയിലെത്തും. തിരിച്ച് ചെന്നൈ സെൻട്രൽ-തിരുവനന്തപുരം ട്രെയിൻ (06022) 23ന് പകൽ 3.15ന് പുറപ്പെട്ട് പിറ്റേന്ന് 7.45ന് തിരുവനന്തപുരത്തെത്തും. കേരളത്തിലെ സ്റ്റോപ്പുകൾ: കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ജം. *ചെന്നൈ സെൻട്രൽ-എറണാകുളം ജങ്ഷൻ സുവിധ സ്പെഷൽ ട്രെയിൻ (82615) 23ന് രാത്രി 10.30ന് ചെന്നൈയിൽനിന്ന് പുറപ്പെടും. *തിരിച്ച് എറണാകുളം-ചെന്നൈ സ്പെഷൽ ട്രെയിൻ (06014) 24ന് പകൽ 2.45ന് എറണാകുളത്തുനിന്ന് പുറപ്പെടും. കേരളത്തിലെ സ്റ്റോപ്പുകൾ: പാലക്കാട്, തൃശൂർ, ആലുവ. *എറണാകുളം ജങ്ഷൻ-വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ (06016) ആഗസ്റ്റ് 28, 31, സെപ്റ്റംബർ നാല്, ഏഴ് തീയതികളിൽ രാത്രി 11ന് എറണാകുളത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം ഉച്ചക്ക് ഒന്നിന് വേളാങ്കണ്ണിയിലെത്തും. *വേളാങ്കണ്ണി-എറണാകുളം ജങ്ഷൻ സ്പെഷൽ ട്രെയിൻ (06015) 29, സെപ്റ്റംബർ രണ്ട്, അഞ്ച്, ഒമ്പത് തീയതികളിൽ വേളാങ്കണ്ണിയിൽനിന്ന് രാത്രി 11.45ന് പുറപ്പെടും. കേരളത്തിലെ പ്രധാന സ്റ്റോപ്പുകൾ: ആലുവ, തൃശൂർ, പാലക്കാട് ജം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.