കൊടുമ്പുഴ വനത്തിൽ ഉരുൾപൊട്ടൽ

ഊർങ്ങാട്ടിരി: കൊടുമ്പുഴ വനത്തിൽ ഉരുൾപൊട്ടി. കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിലും ജീവന് ഭീഷണിയായിട്ടില്ല. വനത്തിനകത്ത് ഉരുൾപൊട്ടിയതോടെ ഓടക്കയം ചെറുപുഴ കവിഞ്ഞൊഴുകുകയാണ്. ചെറുപുഴയുടെ കരയിലെ പണിയ വിഭാഗത്തിൽപെട്ട ആദിവാസി വീടുകൾ ഭീഷണിയിലാണ്. ഓടക്കയത്തെ കുരീരി, കുട്ടപ്പറമ്പ്, ഈന്തുംപാലി, മാങ്കുളം, നെല്ലിയായി സങ്കേതങ്ങളിലെ ആദിവാസികൾ ഭീതിയിലാണ് കഴിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.