മലപ്പുറം: ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിൽ കുടുംബശ്രീ ഉൽപന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിപണനം നടത്താനും തുടങ്ങിയ നാനോ മാര്‍ക്കറ്റ് പദ്ധതി വിജയത്തിലേക്ക്. തുടങ്ങി രണ്ട് മാസത്തിനിടെ 31,07,431 രൂപയുടെ വിൽപനയാണ് നടന്നത്. 280 കൗണ്ടറുകളാണ് ഇക്കാലയളവിൽ തുടങ്ങിയത്. കൂടുതൽ കൗണ്ടറുകൾ തുടങ്ങിയ എറണാകുളം ജില്ലയാണ് വരുമാനത്തിൽ മുന്നിൽ. 61 എണ്ണത്തിൽ നിന്ന് 6,77,136 രൂപയുടെ വിൽപന നടന്നു. തിരുവനന്തപുരം-4,62,772, കോട്ടയം-3,82,631, മലപ്പുറം-3,06,112 എന്നിവയാണ് വരുമാനത്തിൽ മുന്നിൽ. 12 കൗണ്ടറുകളിൽനിന്നാണ് മലപ്പുറം ഇൗ തുക നേടിയത്. ജൂൺ മുതൽ ആരംഭിച്ച കൗണ്ടറുകളിൽ നല്ല തിരക്കാണനുഭവപ്പെടുന്നത്. ഒാണവും പെരുന്നാളുമെത്തുന്നതോടെ കച്ചവടം ഉഷാറാകും. 2018-19ൽ 500 നാനോ മാർക്കറ്റുകൾ തുടങ്ങാനാണ് തീരുമാനം. ഇതിനായി മാർക്കറ്റിങ് ആനുവൽ മാസ്റ്റർ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വകയിരുത്തി. ഒാരോ ബ്ലോക്കിലും നഗരഭരണ പ്രദേശത്തും മൂന്ന് നാനോ മാർക്കറ്റുകൾ തുടങ്ങും. ഒരു കൗണ്ടറിന് 5000 രൂപയാണ് കുടുംബശ്രീ സഹായം. ഇൗ തുക തിരിച്ചടക്കേണ്ട. കുടുംബശ്രീ ഉൽപന്നങ്ങൾ മാത്രമേ ഇത്തരം കൗണ്ടറുകളിൽ വിൽക്കാൻ പാടുള്ളൂ. മതിയായ പാക്കിങ്, ലേബലിങ് എന്നിവയും ഉൽപാദന തീയതിയും വിലയും യൂനിറ്റിെൻറ വിലാസവും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബ്ലോക്ക് കോഒാഡിനേറ്റർമാർ ഉറപ്പാക്കണം. യാഥാർഥ്യമായത് ഏറെ നാളത്തെ ആവശ്യം കുടുംബശ്രീ മേളകളിൽ മാത്രം ലഭിച്ചിരുന്ന ഉൽപന്നങ്ങൾ വാങ്ങാൻ സ്ഥിരം സംവിധാനം ഒരുക്കണമെന്ന ഏറെ നാളത്തെ ആവശ്യത്തെ തുടർന്ന് ആരംഭിച്ച പദ്ധതിയാണ് നാനോ മാർക്കറ്റുകൾ. ആളുകള്‍ കൂടുതലായെത്തുന്ന വ്യാപാരസ്ഥാപനങ്ങൾ, ഹോട്ടലുകള്‍, സ്വകാര്യ-സർക്കാർ സൂപ്പർ മാർക്കറ്റുകൾ, സര്‍ക്കാര്‍ ഓഫിസുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ആകർഷകമായ തരത്തിൽ അലമാര സ്ഥാപിച്ച് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വിൽക്കുകയാണ് ലക്ഷ്യം. ഇതിനായി സ്വകാര്യ സൂപ്പർ മാർക്കറ്റുകളിൽ 10 ശതമാനം കമീഷൻ വ്യവസ്ഥയിലാണ് വിപണനം നടത്തുക. അതത് സി.ഡി.എസുകൾക്കാണ് കൗണ്ടറുകളുടെ ചുമതല. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ഗുണമേൻമയുള്ള ഉൽപന്നങ്ങൾ ലഭിക്കും. കുടുംബശ്രീയുടെ കറിപൗഡറുകൾ, ധാന്യപ്പൊടികള്‍, അച്ചാറുകള്‍, കൊണ്ടാട്ടം, പുട്ടുപൊടി, പത്തിരിപ്പൊടി, ബിസ്‌കറ്റുകൾ, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാരങ്ങൾ, കരകൗശല വസ്തുക്കള്‍, ആഭരണങ്ങൾ, അരി, വസ്ത്രങ്ങൾ, പലഹാരങ്ങള്‍ തുടങ്ങിയവയെല്ലാമുണ്ട് നാനോ മാർക്കറ്റുകളിൽ. ജില്ല നാനോ മാർക്കറ്റുകൾ വരുമാനം തിരുവനന്തപുരം 26 4,62,772 കൊല്ലം 8 91750 പത്തനംതിട്ട 9 49414 കോട്ടയം 18 3,82,631 ആലപ്പുഴ 15 2,75,552 ഇടുക്കി 12 58193 എറണാകുളം 61 6,77,136 തൃശ്ശൂർ 17 2,86,870 പാലക്കാട് 54 2,03,748 മലപ്പുറം 12 3,06,112 കോഴിേക്കാട് 10 1,24,385 വയനാട് 11 21178 കണ്ണൂർ 13 1,18,719 കാസർകോട് 14 48971 ആകെ 280 3107431
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.