പെരിന്തൽമണ്ണയിൽ തോട്-ജലാശയ സർവേ 13 മുതൽ; ൈകയേറ്റം ഒഴിപ്പിക്കും പെരിന്തൽമണ്ണ: നഗരത്തിലെ തോടുകളും കുളങ്ങളുമടക്കമുള്ള ജലാശയങ്ങൾ സംരക്ഷിക്കുന്നതിെൻറ ഭാഗമായി വിപുലമായി തോട്-ജലാശയ സർവേ നടത്തും. സർവേ ജോലികൾ ആഗസ്റ്റ് 13ന് ആരംഭിക്കും. 1929ന് ശേഷം ആദ്യമായാണ് പൊതുമുതൽ സംരക്ഷിക്കാനായി ഇത്തരത്തിൽ സർവേ നടത്തുന്നത്. സർവേ ചെയ്തു കിട്ടുന്ന അളവ് പ്രകാരം തത്സമയം സർവേ കല്ലുകൾ നാട്ടും. തോടും-ജലാശയങ്ങളുമടങ്ങുന്നവ ൈകയേറിയിട്ടുണ്ടെങ്കിൽ നഗരസഭ ഒഴിപ്പിച്ചെടുക്കുകയും ൈകയേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും. എന്നാൽ തോട്, ജലാശയങ്ങൾ എന്നിവയുടെ അതിരിലെ ഭൂ ഉടമകളെ അന്യായമായി ഉപദ്രവിക്കില്ലെന്ന് ചെയർമാൻ പറഞ്ഞു. നഗരത്തിലൂടെ ഒഴുകുന്ന മൂന്ന് തോടുകളും 15 പൊതു കുളങ്ങളും സർവേ ചെയ്യാൻ റവന്യൂ അധികൃതരുമായി ചേർന്ന് പ്ലാൻ തയാറാക്കി. സർവേയുടെ ആദ്യഘട്ടം പാതായ്ക്കര കോരക്കുളം മുതൽ പുത്തൂർ ശിവക്ഷേത്രത്തിനടുത്ത് നായാട്ടുപാലം വരെയുള്ള സർേവ നടപടികൾ 13ന് രാവിലെ 9.30ന് ആരംഭിക്കും. അതിന് മുന്നോടിയായി സർവേ നടക്കുന്ന 10, 11, 12, 13, 14, 15, 26, 31 എന്നീ വാർഡുകളിലെ കൗൺസിലർമാരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും തോടിെൻറ ഇരുകരയിലേയും സ്ഥല ഉടമകളുടെയും ജനകീയ സഹായസമിതി രൂപവത്കരണ യോഗം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പാതായ്ക്കര മദ്റസയിൽ ചേരും. ഇത് പൂർത്തിയാകുന്ന മുറക്ക് തുടർഘട്ടങ്ങളിലായി ഓരോ ഭാഗത്തേയും ജനകീയ സഹായ സമിതികൾ ചേർന്ന് സർവേ നടപടികൾ തുടരും. ഒക്ടോബർ 30നകം സർവേ പൂർത്തിയാക്കും. വികസന സമിതി ചെയർമാൻ കെ.സി. മൊയ്തീൻ കുട്ടി കൺവീനറായി സർവേ സപ്പോർട്ടിങ് ടീം രൂപവത്കരിച്ചു. സർവേക്ക് വേണ്ടിവരുന്ന ഫീസും െചലവുകളും നഗരസഭ വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.