പിതൃതര്‍പ്പണത്തിനൊരുങ്ങി അമരമ്പലം സൗത്ത് ക്ഷേത്രം

പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുതിരപ്പുഴയുടെ തീരത്ത് ഒരേ സമയം 400ലധികം ആളുകള്‍ക്ക് പിതൃതര്‍പ്പണം ചെയ്യാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്. അരയൂര്‍ ശിവകുമാര്‍ നമ്പീശന്‍, മംഗലമ്പറ്റ രാധാകൃഷ്ണന്‍ നമ്പീശന്‍ എന്നിവരാണ് പ്രധാന കര്‍മികള്‍. ഈ വര്‍ഷത്തെ കനത്ത മഴയില്‍ ബലിതര്‍പ്പണ വേദിയില്‍ കുതിരപ്പുഴ നിറഞ്ഞുകവിഞ്ഞതിനാല്‍ സുരക്ഷക്ക് പൊലീസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ് എന്നിവരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഈ വര്‍ഷം ബലിതര്‍പ്പണത്തിനുള്ള ടോക്കണ്‍ ടിക്കറ്റ് വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണി മുതൽ ക്ഷേത്രം ടിക്കറ്റ് കൗണ്ടറിൽനിന്ന് ലഭിക്കും. ശനിയാഴ്ച പുലർച്ച മൂന്നുമണിക്ക് ബലിതർപ്പണം ആരംഭിക്കും. ബലി തര്‍പ്പണത്തിനെത്തുന്നവര്‍ ബലി ടിക്കറ്റിൽ ടോക്കൺ നമ്പർ ക്രമത്തിന് പകരം ടിക്കറ്റുമായി ക്യൂ നിൽക്കുകയും പുഴക്കടവിലേക്ക് വിഷ്ണു ക്ഷേത്രത്തിന് സമീപം തയാറാക്കിയ വഴിയിലൂടെ പ്രവേശിക്കുകയും മറ്റൊരു കൗണ്ടറിൽ നിന്ന് ടിക്കറ്റ് മാറ്റി ടോക്കൺ വാങ്ങി വേണം തര്‍പ്പണം നടത്താന്‍. ടോക്കൺ ൈകയിലില്ലാത്ത ആരെയും പുഴക്കടവിലേക്ക് കടത്തിവിടുകയുമില്ല. ബലിതർപ്പണം കഴിഞ്ഞവർ തിരിച്ച് വരുന്നത് സാധാരണ പുഴ കടവിലേക്കുള്ള വഴിയിലൂടെയും ആയിരിക്കും. ബലി തർപ്പണത്തിനെത്തുന്നവരുടെ കൂടെ വരുന്നവർക്ക് കടവിലേക്ക് കടത്തി വിടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഫോട്ടോ ppm1 കര്‍ക്കടക വാവിന് ഫോട്ടോ ppm2 കനത്ത മഴയില്‍ തര്‍പ്പണവേദിയില്‍ കുതിരപ്പുഴയില്‍ നിന്ന് വെള്ളം കയറി കിടക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.