കുറുവ പഞ്ചായത്ത് വിഭജനം: അടിയന്തര നടപടി വേണം -കോൺഗ്രസ്

കൊളത്തൂർ: ജനസംഖ്യയിലും വിസ്തീർണത്തിലും ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നായ കുറുവ രണ്ട് പഞ്ചായത്തുകളായി വിഭജിക്കണമെന്ന് മങ്കട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കുറുവ, പാങ്ങ് എന്നീ പഞ്ചായത്തുകളായി വിഭജിക്കണം എന്നത് ദീർഘകാലമായുള്ള ആവശ്യമാണ്. പഞ്ചായത്ത് വിഭജനത്തിനുള്ള നടപടികൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ആരംഭിെച്ചങ്കിലും െതരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ നടപടികൾ നിലച്ചു. വിഭജനം നീണ്ടുപോകുന്നതുകൊണ്ട് പഞ്ചായത്തിന് അർഹമായി ലഭിക്കേണ്ട ഫണ്ടുകളും വികസനവും നിഷേധിക്കപ്പെടുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പഞ്ചായത്ത് വിഭജന നടപടി വേഗത്തിൽ പൂർത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി.സി.സി ജന. സെക്രട്ടറി സമദ് മങ്കട ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മൻസൂർ പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ടി.കെ. ശശീന്ദ്രൻ, എം. മൊയ്തു, ഷാഹിദ് ആനക്കയം, കെ.ടി. ഷുക്കൂർ, എ.സി. നാസർ, സി.എച്ച്. അഷറഫ്, ടി.ടി. ബഷീർ, വി. നാസർ, ഇ.പി. സൈനുദ്ദീൻ, ടി. നാരായണൻ, കെ.പി. കുഞ്ഞിതങ്ങൾ, ടി. മുനീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.