പെരിന്തൽമണ്ണ: നഗരസഭയിലെ വിവധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിേശാധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി നശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രാമദാസിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും കുറവുകൾ കെണ്ടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ലൈസൻസ് റദ്ദാക്കി ഹോട്ടൽ അടപ്പിക്കുമെന്നും നഗരസഭ സെക്രട്ടറി മുന്നറിയിപ്പ് നൽകി. ക്ഷേമ പെൻഷനുകൾ ഉടൻ വിതരണം ചെയ്യണം പെരിന്തൽമണ്ണ: ക്ഷേമ പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്ന് എസ്.ടി.യു മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. വർധിപ്പിച്ച വീട്ടുനികുതി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ചേരിയിൽ മമ്മി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു മണ്ഡലം വൈസ് പ്രസിഡൻറ് സി.എം. അബ്ദുല്ല അധ്യക്ഷത വഹിച്ചു. എസ്.ടി.യു മണ്ഡലം ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് മുഖ്യ പ്രഭാഷണം നടത്തി. മോട്ടോർ തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി തെക്കത്ത് ഉസ്മാൻ, കിഴിശ്ശേരി വാപ്പു, തോട്ടോളി ചേക്കുട്ടി, കാരാട്ടിൽ ജലീൽ, താമരത്ത് മാനു, എൻ.പി. അബ്ദുൽ കരീം, ഹസൈനാർ തോട്ടോളി, നവാസ് തോട്ടം, മണ്ണേങ്ങൽ ഹബീബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.