ഫാസിൽ ചികിത്സ സഹായം കൈമാറി

കാളികാവ്: മഞ്ഞപ്പെട്ടി ഏരിയ പ്രവാസി സംഘം (മാപ്സ്) മാളിയേക്കലിലെ കിഡ്നി രോഗിയായ ഫാസിലി​െൻറ ചികിത്സക്ക് സ്വരൂപിച്ച തുക കൈമാറി. 2,15,000 രൂപയുടെ ചെക്കാണ് കൈമാറിയത്. എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് മേനി വിജയം കൈവരിച്ച പാറൽമമ്പാട്ടുമൂല ഹയർ സെക്കൻഡറി സ്കൂളിന് ഉപഹാരവും നൽകി. ഇരുവൃക്കയും തകരാറിലായ കുന്നുമ്മൽ ഫാത്തിമയുടെ മകൻ ഫാസിലി​െൻറ (31) ചികിത്സ െചലവ് കണ്ടെത്തുന്നതിന് മാളിയേക്കലിൽ ഒരുമാസം നീണ്ട ഫുട്ബാൾ മത്സരം നടക്കുന്നുണ്ട്. 40 ലക്ഷമാണ് ചികിത്സ ചെലവ്. ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികളായ കരുവാടൻ അബ്ദുൽ ഹമീദ്, മാട്ടായി അബ്ദുറഹ്മാൻ, മൂക്കുമ്മൽ അബ്ദുൽ അസീസ് എന്നിവർക്കാണ് കൈമാറിയത്. പി.കെ. മുനീർ ഫൈസി അധ്യക്ഷത വഹിച്ചു. മാപ്സ് ഭാരവാഹികളായ വി.പി. മുഹമ്മദാലി, നീലാമ്പ്ര ശിഹാബ്, വി.പി. അബ്ദുല്ല, പിലാക്കൽ ഉമ്മർ, വി.എം. അബ്ദുൽ റഷീദ്, വി.എം. അസീസ്, പ്രധാനാധ്യാപകൻ ടി. കെ. ഉമ്മർ കുട്ടി, സനാവുല്ല, കെ.വി. ഷൗക്കത്ത് എന്നിവർ സംസാരിച്ചു. പടം :Kkv chikisa sahayam മഞ്ഞപ്പെട്ടി ഏരിയ പ്രവാസി സംഘം യു.കെ. ഫാസിൽ ചികിത്സ സഹായം കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.