ക്ഷേമ പെന്‍ഷന്‍: യൂത്ത്​ലീഗ് ധർണ 18ന്

കോഴിക്കോട്: ക്ഷേമ പെന്‍ഷന്‍ അട്ടിമറിക്കാനുള്ള ഇടതുസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് 18ന് പഞ്ചായത്ത് തലത്തില്‍ ധർണ സംഘടിപ്പിക്കാന്‍ മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍വഴി വിതരണംചെയ്യുന്ന പെന്‍ഷനുകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ മാനദണ്ഡങ്ങൾ ഭൂരിപക്ഷം പേരെയും അനര്‍ഹരാക്കുന്നതാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു. നജീബ് കാന്തപുരം, അഡ്വ. വി.കെ. ഫൈസല്‍ ബാബു, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.എ. അബ്ദുൽ കരീം, മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിഖ് ചെലവൂര്‍, വി.വി. മുഹമ്മദലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.