ആതിര ഒളിവിൽ കഴിഞ്ഞത് കാമുകനൊപ്പമെന്ന് അന്വേഷണസംഘം

കോട്ടക്കൽ: പുതുപ്പറമ്പിൽനിന്ന് കാണാതായ ആതിര കഴിഞ്ഞത് കാമുകനൊപ്പമെന്ന് അന്വേഷണസംഘം. മൂന്ന് വർഷത്തിലധികമായി ഇതര മതസ്ഥനായ യുവാവുമായുള്ള പ്രണയമാണ് വീടുവിട്ടിറങ്ങാൻ കാരണമെന്നാണ് ആതിര മൊഴി നൽകിയിരിക്കുന്നത്. ആരുെടയും പ്രേരണയില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് പോയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസ് മൊഴിയെടുത്ത ശേഷം മലപ്പുറം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ കുട്ടിയെ തവനൂർ മഹിളമന്ദിരത്തിലേക്ക് മാറ്റി. ഹേബിയസ് കോർപസ് നിലനിൽക്കുന്നതിനാൽ തിങ്കളാഴ്ച ഹൈകോടതിയിൽ ഹാജരാക്കും. അതേസമയം, ആദ്യഘട്ടത്തിൽ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു മൊഴി. വീട്ടിലെ പ്രശ്നങ്ങളാണ് വീടുവിട്ടിറങ്ങാൻ കാരണമെന്ന മൊഴി പിന്നീട് മാറ്റി. കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ചുരുളഴിഞ്ഞത്. സ്കൂൾ കലോത്സവത്തിനിടെയാണ് കണ്ണൂർ സ്വദേശിയായ യുവാവിനെ പരിചയപ്പെടുന്നത്. ഇയാൾ നർത്തകനാണ്. അടുപ്പം പ്രണയത്തിലേക്കെത്തി. വീട്ടിൽ നിന്നിറങ്ങിയ ശേഷം ഒരു മാസത്തോളമായി കോയമ്പത്തൂർ, ബംഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലായിരുന്നു താമസം. ഇതിനിടെ, വിവിധ ഭാഗങ്ങളിൽ ആതിര ജോലിക്ക് ശ്രമിച്ചിരുന്നു. കാണാതായ വാർത്തയും പടവും പ്രചരിച്ചത് ലഭിച്ച ജോലിക്ക് തടസ്സമായി. ഇതിനിടയിലാണ് കോയമ്പത്തൂരിൽ ആതിരയുണ്ടെന്ന വിവരം ലഭിച്ചത്. പൊലീസിന് തെളിവുകൾ ലഭിക്കുകയും ചെയ്തു. ഇവിടെ നിന്ന് െട്രയിൻ മാർഗം തൃശൂരിലേക്ക് വരുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന്, ശനിയാഴ്ച രാത്രി 11ഓടെ കോട്ടക്കൽ എസ്.ഐ റിയാസ് ചാക്കീരി, വനിത സി.പി.ഒ ഷൈലജ എന്നിവർക്കൊപ്പം കോട്ടക്കലിലേക്ക് തിരിച്ചു. പിതാവ് ചുടലപ്പാറ സ്വദേശി നാരായണൻ, ബന്ധുക്കൾ, നാട്ടുകാർ എന്നിവരും ആതിരയെ കാണാനെത്തിയിരുന്നു. അതേസമയം, കാമുകനൊപ്പം കൂട്ടുകാരനും മറ്റൊരു പെൺകുട്ടിയുമുണ്ടെന്ന വിവരവും ആതിര പൊലീസിന് കൈമാറി. കഴിഞ്ഞ ജൂൺ 27നാണ് ആതിരയെ കാണാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.