കാട്ടാനശല്യം: ഓടായിക്കൽ പ്രദേശവാസികൾ ദുരിതത്തിൽ

മമ്പാട്: കാട്ടാനശല്യം രൂക്ഷമായ ഓടായിക്കലിൽ പ്രദേശവാസികൾ ദുരിതത്തിൽ. വെള്ളിയാഴ്ച രാത്രി 12ഒാടെ മമ്പാട് ഓടായിക്കൽ എടക്കോട് ഫോറസ്റ്റ് ഓഫിസിന് തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ വീട്ട് വളപ്പിൽ ആനയിറങ്ങി കൃഷിയിടങ്ങൾ നശിപ്പിച്ചു. വൈകല്യം മൂലം 45 വർഷമായി കട്ടിലിൽതന്നെ കിടക്കുന്ന അയനികുത്ത് സുഹറയുടെ വീട്ടുവളപ്പിലാണ് ആന പരാക്രമം കാണിച്ചത്. സുഹ്റയുടെ ഏക വരുമാന മാർഗമായ വാഴകൃഷിയാണ് നശിപ്പിക്കപ്പെട്ടത്. രാത്രി വീട്ടുമുറ്റത്ത് ആന പരാക്രമം കാണിക്കുമ്പോൾ സുഖമില്ലാത്ത സുഹറയും അവരുടെ ജ്യേഷ്ഠത്തിയുമാണ് വീട്ടിലുണ്ടായിരുന്നത്. ജ്യേഷ്ഠത്തിയാണ് ഇവരെ സംരക്ഷിച്ച് പോരുന്നത്. ഭയന്ന് നിലവിളിച്ചതിനെ തുടർന്ന് തൊട്ടടുത്തുള്ള ഫോറസ്റ്റ് അധികൃതരെത്തി പടക്കം പൊട്ടിച്ചശേഷമാണ് ആന പോയത്. വർഷങ്ങളായി ഇവിടെ ആനശല്യം രൂക്ഷമാണെന്നും ഡി.എഫ്.ഒ മുതൽ ഉന്നത അധികാരികൾക്ക് പരാതി കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ഇവർക്ക് സംരക്ഷണം നൽകാൻ ഒരു നടപടിയും ഉണ്ടായിട്ടിെല്ലന്നും നാട്ടുകാർ ആരോപിച്ചു. സുഹറയുടെ വീടിനും സ്വത്തിനും സംരക്ഷണം കൊടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത അധികാരികൾക്ക് പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.