പ്ലസ്​ ടു അധിക ബാച്ച്​: ജില്ല പഞ്ചായത്ത് സൗകര്യമൊരുക്കും

മലപ്പുറം: ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ അനുവദിച്ച 30 ശതമാനം അധികസീറ്റുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ജില്ല പഞ്ചായത്ത് സൗകര്യമൊരുക്കും. ബെഞ്ചും ഡെസ്കും അടക്കമുള്ള സൗകര്യങ്ങൾ സ്കൂളുകളിൽ ഒരുക്കാനാണ് ഭരണസമിതി യോഗത്തിൽ തീരുമാനമായത്. ഇതിനായി ഒരു കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി. ഭിന്നശേഷി വിദ്യാർഥികളുടെ സ്കോളർഷിപ്പിന് 75 ലക്ഷം രൂപകൂടി വകയിരുത്താനും തീരുമാനിച്ചു. നേരേത്ത അനുവദിച്ച ഒരു കോടി രൂപക്ക് പുറമെയാണിത്. ജില്ലയിൽ ലൈഫ് ഭവന പദ്ധതിക്കായി 4675 കുടുംബങ്ങൾ ഇതിനകം കരാർ വെച്ചിട്ടുണ്ട്. ജനറൽ വിഭാഗത്തിൽ 10.43 കോടി രൂപയും പട്ടികജാതി വിഭാഗത്തിൽ 3.10 കോടിയും പട്ടികവർഗ വിഭാഗത്തിൽ 23 ലക്ഷവും ജില്ല പഞ്ചായത്ത് വകയിരുത്തി. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മർ അറക്കൽ, വി. സുധാകരൻ, അനിത കിഷോർ, ഹാജറുമ്മ, സെക്രട്ടറി പ്രീതി മേനോൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.