മലപ്പുറം: ബ്രഹ്മഗിരി കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിൽ പൗൾട്രി ഫാർമേഴ്സ് ഫെഡറേഷൻ രൂപവത്കരിക്കുന്നതിെൻറ ഉദ്ഘാടനം ശനിയാഴ്ച നടക്കും. കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം നിർവഹിക്കും. കർഷകർ, ബ്രഹ്മഗിരി സൊസൈറ്റി, ഡോക്ടർമാർ എന്നിവരുടെ കൂട്ടായ്മയാണ് പൗൾട്രി ഫാർമേഴ്സ് ഫെഡറേഷൻ. കോഴി കർഷകരുടെ സംഘടനയായ കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വാർത്തസമ്മേളനത്തിൽ ഡോ. നൗഷാദ് അലി, കെ.ടി. ഉമ്മർ, എ.പി. ഖാദറലി വറ്റലൂർ, സെയ്ത് മണലായ, ഹൈദർ ഉച്ചാരക്കടവ്, ടി. നാരായണൻ, ഹരിദാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.