മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ അഞ്ചംഗ സംഘം അറ​സ്​റ്റിൽ

തിരൂർ: മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ വിവിധ കേസുകളിൽ പ്രതികളായ അഞ്ചംഗ സംഘത്തെ തിരൂർ പൊലീസ് പിടികൂടി. കുറ്റിപ്പുറം സ്വദേശി മുത്തയ്യിൽ മുഹമ്മദ് റഫീഖ് (32), രണ്ടത്താണി പൂവഞ്ചേരി ആസാദ് (39), വളാഞ്ചേരി കുറയങ്ങാട് പറമ്പിൽ ഖാലിദ് (34), മംഗലം ചേന്നര പടന്ന വളപ്പിൽ സുജീഷ് (32), കൂട്ടായി കുന്നത്ത് ശുക്കൂർ (42) എന്നിവരെയാണ് തിരൂർ എസ്.ഐ സുമേഷ് സുധാകറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തിരൂർ മത്സ്യമാർക്കറ്റിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ വ്യാഴാഴ്ച പുലർച്ച രണ്ടുമണിയോടെയാണ് സംഘം പിടിയിലായത്. തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്താനായിരുന്നു സംഘത്തി​െൻറ പദ്ധതി. പിടിയിലായവർ പിടിച്ചുപറി, കഞ്ചാവ് വിൽപന, മോഷണം തുടങ്ങിയ കേസുകളിൽ വിവിധ സ്റ്റേഷനുകളിൽ പ്രതികളാണെന്ന് എസ്.ഐ പറഞ്ഞു. വിവിധ കേസുകളിൽ അറസ്റ്റിലാകുമ്പോൾ സ്ഥിരമായി ഇവരെ ജാമ്യമെടുക്കാൻ എത്തിയിരുന്നത് കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് മോഷണ കേസിൽ അറസ്റ്റിലായ അമ്പാഴത്തിൽ സലാം ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. സലാമിനെ ചോദ്യം ചെയ്തതിൽനിന്നാണ് സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. സിവിൽ പൊലീസ് ഓഫിസർ വൈശാഖ്, എ.ആർ ക്യാമ്പിലെ പൊലീസുകാരായ ശ്യാം, ശരത്ത്, താരാദാസ്, സനൂപ് എന്നിവരടങ്ങുന്ന പൊലീസുകാരാണ് കവർച്ചസംഘത്തെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പടം...tirl1 മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ തിരൂർ പൊലീസ് പിടികൂടിയ സംഘം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.