മലപ്പുറം: യതീംഖാനയിലെ ജീവിതവും പ്രതിസന്ധികളും മറികടന്ന് സിവിൽ സർവിസ് എന്ന വലിയ സ്വപ്നത്തിലേക്കുള്ള യാത്ര പ്രതിപാദിച്ച 'വിരലറ്റം'ആത്മകഥയിലേക്കുള്ള വഴികൾ തുറന്നുപറഞ്ഞ് യുവ െഎ.എ.എസുകാരനും നാഗാലൻഡ് കിഫിരെ കലക്ടറുമായ മുഹമ്മദലി ശിഹാബ്. ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന വിരലറ്റത്തിെൻറ പുസ്തകചർച്ചയിലെ മറുപടി പ്രസംഗത്തിലാണ് ആത്മകഥയുടെ തുടക്കം പങ്കുവെച്ചത്. ഇതോടനുബന്ധിച്ച് സിവിൽ സർവിസ് ഒാറിയേൻറഷൻ ക്ലാസും സംഘടിപ്പിച്ചു. 2011 മേയിൽ സിവിൽ സർവിസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതു മുതൽ ആത്മകഥക്ക് തുടക്കം കുറിച്ചതുവരെയുള്ള ജീവിതമാണ് അദ്ദേഹം പറഞ്ഞത്. മസൂറിയിലെ െഎ.എ.എസ് പരിശീലനത്തിനിടയിലെ 56 ദിവസം നീളുന്ന ഭാരത് ദർശൻ യാത്രയിൽ പഞ്ചാബിലെ അമൃത്സറിലെ യാത്രക്കിടെ 'വിരലറ്റ'ത്തിന് തുടക്കമിട്ടത് സിവിൽ സർവിസ് സ്വപ്നം കാണുന്ന യുവാക്കൾക്കായി ശിഹാബ് വിവരിച്ചു. ജീവിതം തരാൻ മടിച്ചത് ജീവിച്ചു നേടിയെടുക്കാനും നിങ്ങളുടെ കഥ ലോകത്തോട് വിളിച്ചുപറയാനും സാധിക്കണമെന്ന് ശിഹാബ് പറഞ്ഞു. മസൂറിയിൽ ഇദ്ദേഹത്തിനൊപ്പം പരിശീലന കാലയളവിലുണ്ടായിരുന്ന മലപ്പുറം ജില്ല കലക്ടർ അമിത് മീണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസി. കലക്ടർ വികൽപ്പ് ഭരദ്വാജ് സംസാരിച്ചു. പി.വി. അഹമ്മദ് സാജു സ്വാഗതവും എം. ജൗഹർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.