സോളിഡാരിറ്റി ഫുട്ബാൾ ടൂർണമെൻറ്​ അഞ്ചിന്​

മലപ്പുറം: 'കരുത്തരാവുക' ആരോഗ്യ കാമ്പയി​െൻറ ഭാഗമായി സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ഫൈവ്സ് ഫുട്ബാൾ ടൂർണമ​െൻറ് ആഗസ്റ്റ് അഞ്ചിന് മലപ്പുറത്ത് നടക്കും. 20 ടീമുകൾ പങ്കെടുക്കുന്ന മത്സരം സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന യൂത്ത് കൾചറൽ കൺവീനർ പി. മിയാൻദാദ് മുഖ്യാതിഥിയാകും. മത്സരത്തി​െൻറ ഫിക്ചർ നറുക്കെടുപ്പ് ജില്ല പ്രസിഡൻറ് സമീർ കാളികാവ് നിർവഹിച്ചു. ജനറൽ സെക്രട്ടറി ജലീൽ കോഡൂർ, വി.പി.എ. ശാക്കിർ, ഹാരിസ് പടപ്പറമ്പ, ഇബ്രാഹീം അസ്ലം, നദീർ പൊന്നാനി, ഹസനുൽ ബന്ന തിരൂർ എന്നിവർ സംബന്ധിച്ചു. photo: mpl3 solidarity football സോളിഡാരിറ്റി ഫുട്ബാൾ മത്സരത്തി​െൻറ ഫിക്ചർ നറുക്കെടുപ്പ് ജില്ല പ്രസിഡൻറ് സമീർ കാളികാവ് നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.