ലോക്​സഭ തെരഞ്ഞെടുപ്പ്​: വയനാടിനുവേണ്ടി കോൺഗ്രസിൽ ചരടുവലി സജീവം

** എം.െഎ. ഷാനവാസിന് മൂന്നാംതവണ അവസരം നൽകുന്നതിൽ ലീഗ് നേതൃത്വത്തിന് അനുകൂല നിലപാടല്ല ഉള്ളത് ** കോൺഗ്രസിലെ െഎ വിഭാഗത്തിനും വലിയ താൽപര്യമില്ല ഉമർ പുതിയോട്ടിൽ കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സീറ്റിനായി കോൺഗ്രസിൽ ചരടുവലി സജീവം. മലബാറിൽ പാർട്ടിയുടെ ഉറച്ച സീറ്റായ വയനാട് മണ്ഡലം ലഭിക്കാൻ യുവ നേതാക്കൾ സമ്മർദതന്ത്രം പ്രയോഗിക്കുകയാണ്. വയനാട്, മലപ്പുറം ജില്ലകളിലെ മൂന്നും കോഴിക്കോട് ജില്ലയിലെ ഒന്നും നിയമസഭ മണ്ഡലങ്ങൾ അടങ്ങുന്നതാണ് വയനാട് ലോക്സഭ മണ്ഡലം. 2009ലെ പാർലമ​െൻറ് തെരഞ്ഞെടുപ്പ് മുതൽ രൂപംകൊണ്ട മണ്ഡലത്തിൽ ആദ്യതവണ യു.ഡി.എഫിന് വൻ വിജയമുണ്ടായി. കോൺഗ്രസ് നേതാവ് എം.െഎ. ഷാനവാസ് 1,53,439 വോട്ടി​െൻറ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.െഎയിലെ അഡ്വ. എ. റഹ്മത്തുല്ലയെയാണ് പരാജയപ്പെടുത്തിയത്. എന്നാൽ, 2014ൽ ഷാനവാസ് നേരിയ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. എൽ.ഡി.എഫ് സ്ഥാനാർഥി സത്യൻ മൊകേരിയേക്കാൾ 20,860 വോട്ടാണ് അദ്ദേഹത്തിന് കൂടുതൽ ലഭിച്ചത്. ഷാനവാസിന് 3,77,035 വോട്ടും സത്യൻ മൊകേരിക്ക് 3,56,175 വോട്ടും ലഭിച്ചു. ഭൂരിപക്ഷത്തിൽ 1,32,579 വോട്ടി​െൻറ ഇടിവുണ്ടായി. സ്ഥാനാർഥിയോടുള്ള എതിർപ്പുകാരണം യു.ഡി.എഫ് വോട്ടിലുണ്ടായ വൻ ചോർച്ചയാണ് ഭൂരിപക്ഷം കുറച്ചത്. കോൺഗ്രസുകാർ മിക്ക മണ്ഡലങ്ങളിലും മാറ്റികുത്തിയപ്പോൾ ലീഗ് കേന്ദ്രങ്ങളായ ഏറനാട്, വണ്ടൂർ, നിലമ്പൂർ, തിരുവമ്പാടി മണ്ഡലങ്ങളിലെ വോട്ടുകൾ കൊണ്ടാണ് ഷാനവാസ് പരിക്കുകളോടെയെങ്കിലും രക്ഷപ്പെട്ടത്. പാർട്ടിയിൽ എതിർപ്പുണ്ടായിട്ടും കഴിഞ്ഞ തവണ െഎ വിഭാഗത്തി​െൻറ ശക്തമായ സമ്മർദം കാരണമാണ് ഷാനവാസിന് വീണ്ടും സീറ്റ് ലഭിച്ചത്. എന്നാൽ, മൂന്നാംതവണ അവസരം നൽകുന്നതിൽ ലീഗ് നേതൃത്വത്തിന് അനുകൂല നിലപാടല്ല ഉള്ളത്. കോൺഗ്രസിലെ െഎ വിഭാഗത്തിനും വലിയ താൽപര്യമില്ല. ഇൗ സാഹചര്യത്തിലാണ് കോൺഗ്രസിലെ രണ്ടാംനിര നേതാക്കൾ സീറ്റിനായി സമ്മർദ തന്ത്രം തുടങ്ങിയത്. മലപ്പുറം ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നുവരുന്നത്. വി.വി. പ്രകാശ് മുസ്ലിം ലീഗ് നേതൃത്വത്തിന് സുസമ്മതനാണ്. എന്നാൽ, കോൺഗ്രസിൽ അദ്ദേഹത്തിന് ഗ്രൂപ്പി​െൻറ പിൻബലമില്ല. നേരത്തേ െഎ ഗ്രൂപ്പുകാരനായിരുന്ന പ്രകാശ് വി.എം. സുധീരൻ കെ.പി.സി.സി പ്രസിഡൻറായിരിക്കെ അദ്ദേഹത്തി​െൻറ താൽപര്യപ്രകാരമാണ് മലപ്പുറം ഡി.സി.സി പ്രസിഡൻറായത്. ടി. സിദ്ദീഖിന് എ ഗ്രൂപ്പി​െൻറ ശക്തമായ പിൻബലവും എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടെ സർവ പിന്തുണയുമുണ്ട്. അതേസമയം, കോൺഗ്രസിൽ 'െഎ' വിഭാഗത്തി​െൻറ സീറ്റായാണ് വയനാട് പരിഗണിക്കപ്പെടുന്നത്. 'െഎ' വിഭാഗം ശക്തമായ സമ്മർദം ചെലുത്തുകയാണെങ്കിൽ സ്ഥാനാർഥി നിർണയം മാറിമറിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.