സെഗു ഇനി​ ഇന്ത്യക്കാരി

മലപ്പുറം: വിവാഹം കഴിഞ്ഞ് 17 വർഷമായി പൊന്നാനിയിൽ താമസിക്കുന്ന ശ്രീലങ്കൻ യുവതിക്ക് ഇന്ത്യൻ പൗരത്വം നൽകി. പൊന്നാനി നഗരം ചന റോഡിലെ കരുവാര വീട്ടിൽ അബ്ദുൽ ഖാദറി​െൻറ ഭാര്യ സെഗു മുഹ്യുദ്ദീൻ മല്ലികക്കാണ് കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ കലക്ടർ അമിത് മീണ പൗരത്വരേഖ കൈമാറിയത്. ശ്രീലങ്കയിലെ അനുരാധ പുര സ്വദേശിനിയായ സെഗു കുവൈത്തിൽ മാതൃ സഹോദരനോടൊപ്പം കഴിയുന്നതിനിടെയാണ് അബ്ദുൽ ഖാദറിനെ പരിചയപ്പെടുന്നത്. നാട്ടിലെത്തിയ ശേഷം പൊന്നാനിയിൽവെച്ച്് 1992 നവംബറിൽ ഇരുവരും വിവാഹിതരായി. 2002 മുതൽ പൊന്നാനിയിൽ സ്ഥിര താമസമായതോടെയാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിച്ചത്. അസി. കലക്ടർ വികൽപ് ഭരദ്വാജ്, ഹുസൂർ ശിരസ്തദാർ വിജയസേനൻ, സീനിയർ ക്ലർക്ക് ജഗന്നിവാസൻ എന്നിവരും സെഗുവി​െൻറ ബന്ധുക്കളും പങ്കെടുത്തു. photo: mpl2 indian pouratham സെഗു മുഹ്യുദ്ദീൻ മല്ലികക്ക് ജില്ല കലക്ടർ അമിത് മീണ പൗരത്വരേഖ കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.